ദുരിതക്കയം താണ്ടാൻ കഴിയാതെ വ്യാപാരി വ്യവസായികൾ - അഡ്വ. ഇ എം സുനിൽകുമാർ

മാറി മാറി വരുന്ന ഈ ദുരിത കാലത്ത് മഹാമാരികൾ തുടർകഥയാവുമ്പോൾ ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പാടുപെടുന്ന ഒരു കൂട്ടം ആളുകളുണ്ട് ഇവിടെ. 

രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ പണിയെടുക്കുന്ന ചെറുകിട വ്യാപാരിയും വ്യവസായിയും. 

നമുക്ക് ചുറ്റുമുള്ള ഇവരെ ആരെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ??

മുതലാളി എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന ഇവർ ഒന്നോ രണ്ടോ തൊഴിലാളികളുള്ള, ചിലപ്പോള്‍ ഒറ്റ തൊഴിലാളി പോലുമില്ലാത്ത, നിത്യ വരുമാനക്കാരനെന്നു പോലും പരാമര്‍ശിക്കാന്‍ അര്‍ഹതയില്ലാത്തവരാണ് . 

ഒഴിഞ്ഞ വയറിന് മീതെ അണിഞ്ഞ വസ്ത്രത്തിൽ അഴുക്ക് പുരളാതെ അഭിമാനം കാത്ത് സൂക്ഷിച്ചാൽ മാത്രം ജീവിതം മുന്നോട്ട് കൊണ്ട് പോകുവാൻ കഴിയുന്നവർ. 

എന്നാൽ, എന്താണ് ഇവരുടെ ഇപ്പോഴത്തെ അവസ്ഥ ??

എല്ലാ പ്രതിസന്ധികളിലും പൊതുസമൂഹത്തോടൊപ്പം നിൽക്കുന്ന ഇവരെ സഹായിക്കാൻ പുതിയ പാക്കേജുകളും സമാശ്വാസ നടപടികളും സർക്കാരുകളുടെ ഭാഗത്ത് നിന്നും ഉണ്ടാവുമെന്ന് പ്രതീക്ഷിക്കാം.

ലക്ഷദ്വീപിന് ഐക്യദാര്‍ഢ്യം

Author
Sub-Editor

Sabira Muhammed

No description...

You May Also Like