ഓൺലൈൻ പഠന സൗകര്യമില്ലാത്ത കുട്ടികളുടെ കണക്കെടുത്ത് വിദ്യാഭ്യാസ വകുപ്പ്

സര്‍വേയില്‍ ഒന്നര ലക്ഷത്തിലധികം വിദ്യാര്‍ത്ഥികള്‍ക്ക് പഠന സാമഗ്രികൾ ഇല്ലാ എന്ന് കണ്ടെത്തിയതെന്നാണ് സൂചന.

സംസ്ഥാനത്ത് സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് ഡിജിറ്റല്‍ പഠനോപാധികള്‍ ഇല്ലാത്ത കുട്ടികളുടെ കണക്കെടുപ്പ് നടത്താൻ തയ്യാറെടുത്ത് വിദ്യാഭ്യാസ വകുപ്പ്. ടെലിവിഷന്‍, മൊബൈല്‍ ഫോണ്‍, ലാപ്‌ടോപ്പ് എന്നിവ ഇല്ലാത്ത വിദ്യാര്‍ത്ഥികളുടെ കണക്കെടുപ്പാണ് തുടങ്ങിയത്. 

വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ നേതൃത്വത്തിൽ നടത്തുന്ന കണക്കെടുപ്പിന്റെ റിപ്പോര്‍ട്ട് രണ്ട് ദിവസത്തിനകം സര്‍ക്കാരിന് കൈമാറും. 20 നകം പട്ടിക വര്‍ഗ കോളനികളില്‍ നടക്കുന്ന പ്രത്യേക സര്‍വെയുടെ റിപ്പോര്‍ട്ടും കൈമാറാൻ നിര്‍ദ്ദേശം.

സര്‍വേയില്‍ ഒന്നര ലക്ഷത്തിലധികം വിദ്യാര്‍ത്ഥികള്‍ക്ക് പഠന സാമഗ്രികൾ ഇല്ലാ എന്ന് കണ്ടെത്തിയതെന്നാണ് സൂചന. ഇത് പരിഹരിക്കാന്‍ സര്‍ക്കാര്‍ സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് സഹായസമിതികളുണ്ടാക്കാന്‍ നിര്‍ദ്ദേശം നല്‍കി. പൂര്‍വ വിദ്യാര്‍ത്ഥികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകര്‍ എന്നിവരെ ഉള്‍പ്പെടുത്തിയാകും സമിതി.

പൂട്ട് തുറന്ന് കേരളം

Author
Sub-Editor

Sabira Muhammed

No description...

You May Also Like