ഇൻസ്റ്റഗ്രാം നിരോധനം; ഇൻസ്റ്റഗ്രാമിന് പകരം റോസ്ഗ്രാമുമായി റഷ്യ

ഈ മാസം 28 മുതൽ  ആപ്പ് സ്റ്റോറുകളിൽ റോസ്ഗ്രാം  ലഭ്യമാവും

ഷ്യയിൽ ഇൻസ്റ്റഗ്രാമിനു പകരം റോസ്ഗ്രാം. യുക്രൈനെതിരെ നടത്തുന്ന അധിനിവേശത്തിൻ്റെ പശ്ചാത്തലത്തിൽ ഇൻസ്റ്റഗ്രാം നിരോധിച്ചതിനു പിന്നാലെയാണ് റഷ്യ സ്വന്തം ഫോട്ടോ ഷെയറിങ് ആപ്പുമായി രംഗത്തെത്തിയത്.

ഇൻസ്റ്റഗ്രാമിൽ ഇല്ലാത്ത ക്രൗഡ് ഫണ്ടിംഗ്, ചില പ്രത്യേക കണ്ടൻ്റുകളിലേക്ക് പണം ഈടാക്കൽ സൗകര്യങ്ങളൊക്കെ റോസ്ഗ്രാമിൽ ഉണ്ടാവുമെന്ന് അധികൃതർ അറിയിക്കുന്നത്. ഈ മാസം 28 മുതൽ ആപ്പ് ആപ്പ് സ്റ്റോറുകളിൽ ലഭ്യമാവും.

റഷ്യയിൽ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം ആപ്പുകളൊക്കെ വിലക്കിയിരിക്കുകയാണ്. റഷ്യൻ മാധ്യമങ്ങൾക്കെതിരെ വിവേചനം നടക്കുന്നുവെന്ന് ആരോപിച്ചായിരുന്നു ഫേസ്ബുക്കിനെതിരേ നിരോധനം ഏർപ്പെടുത്തിയിരുന്നത്.

റഷ്യൻ സൈന്യത്തിനെതിരേ ഭീഷണിമുഴക്കിക്കൊണ്ടുള്ള പോസ്റ്റുകൾക്ക് യുക്രൈൻ ഉൾപ്പടെയുള്ള ചില രാജ്യക്കാർക്ക് മെറ്റാ അനുവാദം നൽകിയതിനെത്തുടർന്നാണ് ഇപ്പോൾ ഇൻസ്റ്റഗ്രാമിനെതിരെയും നടപടി സ്വീകരിച്ചിരിക്കുന്നത്.

റഷ്യ സ്വീകരിച്ച ഈ നടപടി ശരിയായില്ലെന്നാണ് ഇൻസ്റ്റാഗ്രാം മേധാവി ആദം മൊസേരി ഇതിനെ കുറിച്ച് പ്രതികരിച്ചത്.

റഷ്യയിൽ ഇൻസ്റാഗ്രാമിനും നിരോധനമേർപ്പെടുത്തി

Author
Sub-Editor

NAYANA VINEETH

No description...