ചക്രവാതച്ചുഴി നാല് ദിവസത്തേക്ക് തുടരും; തീരദേശ മേഖലകളിൽ ജാഗ്രതാ നിർദ്ദേശം

ഇടിമിന്നലോട് കൂടിയ മഴക്ക് സംസ്ഥാന വ്യാപകമായി സാധ്യത

ഇന്ന് എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെല്ലോ അലേർട്ട്. ഇടിമിന്നലോട് കൂടിയ മഴക്ക് സംസ്ഥാന വ്യാപകമായി സാധ്യതയുണ്ടെന്നും, തെക്കൻ തമിഴ്നാട് തീരത്ത് രൂപപ്പെട്ട ചക്രവാതച്ചുഴി കാരണം നാല് ദിവസത്തേക്ക് ഇത് തുടരുമെന്നും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി. തീരദേശ മേഖലകളിൽ ജാഗ്രത തുടരുകയാണ്. 

ദുരിതാശ്വാസ ക്യാമ്പുകൾ പെട്ടന്ന് തുറക്കേണ്ട സാഹചര്യമുണ്ടായാല്‍ അത് നേരിടുന്നതിന് വേണ്ടി ഇരുപത്തി അയ്യായിരം രൂപ വീതം  വില്ലേജ് ഓഫീസര്‍മാര്‍ക്ക്  മുൻകൂർ പണം അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവായി. ഡിസംബര്‍ 31 ന് മുമ്പ് ഇത് സംബന്ധിച്ച് കണക്ക് സമര്‍പ്പിക്കണമെന്ന് ജില്ലാ കളക്ടര്‍മാർക്ക് നിർദേശം  നൽകി. ഇത് ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്.

നൂറ് കോടി വാക്സീൻ എല്ലാ സംശയങ്ങൾക്കും ചോദ്യങ്ങൾക്കുമുള്ള മറുപടിയാണ്; പ്രധാനമന്ത്രി നരേന്ദ്ര മോദി

Author
Sub-Editor

Sabira Muhammed

No description...

You May Also Like