മാലതി ടീച്ചർ അനുസ്മരണം

സുപ്രസിദ്ധ തിരുവാതിര കലാകാരി മാലതി ടീച്ചറിന്റെ അനുസ്മരണം കൊച്ചിൻ കൾചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ തിങ്കളാഴ്ച്ച വൈകീട്ട് 5മണിക്ക് രവിപുരം പൗരസമിതി ഹാളിൽ വെച്ച് നടത്താൻ തീരുമാനിച്ചിരിക്കുന്നു. ഈ പരുപാടിയിൽ സാംസ്‌കാരിക രംഗത്ത് മുദ്രപതിപ്പിച്ച പ്രീത ജയപ്രകാശ്, ശാന്ത ജി  മേനോൻ വിൻസെന്റ് എന്നിവരെ ആദരിക്കുകയും  ചെയ്യുന്നതാണ്.ശ്രീ. സി. ഐ. സി. സി ജയചന്ദ്രൻ ഉത്ഘാടനം ചെയ്യുന്ന ചടങ്ങിൽ എസ്  ശശികല മുഖ്യ അഥിതിയായിരിക്കും.

കരയോഗം ജനറൽ സെക്രട്ടറി പി രാമചന്ദ്രൻ,എറണാകുളം ക്ഷേത്ര സമിതി അധ്യക്ഷൻ രാജേന്ദ്ര പ്രസാദ്,ഫാദർ തോമസ് പുതുശ്ശേരി -സി. എം. ഐ (ചവറ  കൾചറൽ സെന്റർ ),മുൻ നഗരസഭ ടൌൺ പ്ലാനിങ് കമ്മിറ്റി ചെയർമാൻ അഡ്വക്കേറ്റ് ഇ എം സുനിൽ കുമാർ എന്നിവർ പരിപാടിയിൽ പങ്കെടുക്കും.ശ്രീ എലൂർ ബിജുവിന്റെ സംഗീതർച്ചനയും പരുപാടിയുടെ  മുഖ്യ ആകർഷണമായിരിക്കും .

Author
No Image

Naziya K N

No description...

You May Also Like