സീബ്രാ ക്രോസിംഗില്‍ നൃത്തം ചവിട്ടി യുവതി; വൈറലാവും മുമ്പേ പണികൊടുത്ത് പോലീസ്

ഇന്‍ഡോറിലെ ഏറ്റവും തിരക്കുള്ള റസോമ സ്‌ക്വയര്‍ റോഡിലായിരുന്നു ശ്രേയ കല്‍റ എന്ന യുവതിയുടെ നൃത്തം

ഇരു ഭാഗത്തും വണ്ടികള്‍ സിഗ്‌നല്‍ കാത്തുനില്‍ക്കെ സീബ്രാ ക്രോസിംഗില്‍ നൃത്തം ചവിട്ടിയ യുവതിക്ക് മണിക്കൂറുകൾക്കുള്ളിൽ പണികിട്ടി. ഇന്‍സ്റ്റഗ്രാമില്‍ യുവതി പങ്കുവെച്ച വീഡിയോ ശ്രദ്ധയില്‍ പെട്ടതിന് പിന്നാലെ ഗതാഗത നിയമം ലംഘിച്ചതിന് പോലീസ് നോട്ടീസ് നല്‍കുകയായിരുന്നു. ഇന്‍ഡോറിലെ ഏറ്റവും തിരക്കുള്ള റസോമ സ്‌ക്വയര്‍ റോഡിലായിരുന്നു ശ്രേയ കല്‍റ എന്ന യുവതിയുടെ നൃത്തം.

ചുവന്ന സിഗ്‌നല്‍ വന്ന ഉടനെ സീബ്രാ ക്രോസിംഗില്‍ ചെന്ന് ഇവർ നൃത്തം തുടങ്ങുകയായിരുന്നു. പച്ച ലൈറ്റ് കത്തിയപ്പോള്‍ നൃത്തം അവസാനിപ്പിക്കുകയും ചെയ്തു. യാത്രക്കാരില്‍ പലരും കരുതിയത് പോലീസിന്റെ ആഭിമുഖ്യത്തിലുള്ള ബോധവല്‍ക്കരണ പരിപാടി ആണ് ഇതെന്നാണ്. 

യുവതി ഇന്‍സ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോ പെട്ടെന്നു തന്നെവൈറലായി. ഇതോടൊപ്പം പബ്ലിസിറ്റി സ്റ്റണ്ടിന് ഇത്തരം മാര്‍ഗം ഉപയോഗിച്ചതിന് യുവതിക്ക് എതിരെ വ്യാപക വിമര്‍ശനങ്ങളും ഉയര്‍ന്നു. എന്നാൽ താന്‍ ഗതാഗത നിയമം ലംഘിച്ചിട്ടില്ലെന്നും സിഗ്‌നലുകളില്‍ നിയമം പാലിക്കണമെന്ന സന്ദേശം നല്‍കുന്നതിനായി വീഡിയോ ചെയ്തതാണെന്നും യുവതി വ്യക്തമാക്കി.

നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ മറിച്ചുവിറ്റു; രണ്ട് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെന്‍ഷന്‍

Author
Sub-Editor

Sabira Muhammed

No description...

You May Also Like