വയനാട് സൊലേസ് മക്കളുടെ കൈയ്യെഴുത്ത് മാസിക ,,നറുനാമ്പുകൾ,, കുട്ടികളുടെ സർഗ്ഗവാസനകളുടെ പ്രകാശനമായി

വയനാട്

സൊലേസ് മക്കളുടെ 

കൈയ്യെഴുത്ത് മാസിക

,,നറുനാമ്പുകൾ,, 

കുട്ടികളുടെ സർഗ്ഗവാസനകളുടെ പ്രകാശനമായി.




രോഗ പീഡകളുടെ വേനലിൽ മരുപച്ചയാണ് പലപ്പോഴും സർഗ്ഗ വാസനകൾ.

അവരുടെ പൊള്ളുന്ന 

ജീവിതാനുഭവങ്ങൾ, അനുഭവ കുറിപ്പുകളായും കഥകളായും കവിതകളായും ചിത്രങ്ങളായും വിരിഞ്ഞു.





ദീർഘകാലമായി രോഗങ്ങളാൽ സഹനമനുഭവിക്കുന്ന മക്കളുടെ ആരോഗ്യ - ക്ഷേമ പ്രവർത്തനങ്ങൾ നടത്തുന്ന വയനാട് സൊലേസ് കുടുംബത്തിലെമക്കൾ തയ്യാറാക്കിയ 

കൈയ്യെഴുത്ത് മാസിക പ്രകാശനം ചെയ്തു.


കുട്ടികളുടെ സർഗ്ഗ രചനകളും

കുടുംബാംഗങ്ങൾ തയ്യാറാക്കിയ രചനകളും ഉൽപ്പെടുത്തി കുട്ടികൾ സ്വന്തം

കൈയ്യെഴുത്തോടെ തയ്യാറാക്കിയ

മാസിക നറുനാമ്പുകളുടെ പ്രകാശനം പത്രാധിപർ സി.ഡി.സുനീഷ് 

സൊലേസ് കൺവീനർ റജി.കെ.കെക്ക് നൽകി പ്രകാശനം ചെയ്ത ചടങ്ങിൽ ജോയന്റ് കൺവീനർ മാരായ സിദീഖ് മുട്ടിൽ, ലൈല സുനീഷും ആശംസകൾ നേർന്നു.

ടി. ഷുക്കൂറും

നൂർബിനയും ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ചു.

റെജി.കെ.കെ.

സ്വാഗതവും സ്വാതി എം. നന്ദിയും പറഞ്ഞു.


 കൈയെഴുത്തു മാഗസിൻ ചുവടെ നൽകിയ ലിങ്കിൽ ക്ലിക്ക്‌ ചെയ്തു നിങ്ങൾക്കും വായിക്കാം...



online.fliphtml5.com



സി.ഡി. സുനീഷ്

Author

Varsha Giri

No description...

You May Also Like