എഴുപത്താറിന്റെ നിറവിൽ സഖാവ് പിണറായി
- Posted on May 24, 2021
- Timepass
- By Sabira Muhammed
- 462 Views
കാലത്തിനൊപ്പം സഞ്ചരിച്ച് ദേശീയ തലത്തിലും അന്താരാഷ്ട്ര തലത്തിലും കേരളത്തെ അടയാളപ്പെടുത്തിയാണ് രാജ്യത്തെ ഒരേയൊരു കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയായി പിണറായി വിജയൻ നാടിനെ നയിക്കുന്നത്.

ചരിത്രം തിരുത്തിയ പതിനഞ്ചാം കേരള നിയമസഭയുടെ ആദ്യ സമ്മേളനത്തിനെത്തുന്ന മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് 76-ാം പിറന്നാൾ. കേരളത്തിന്റെ മുഖ്യമന്ത്രിപദം ഏറ്റെടുക്കുന്നതിന് തൊട്ടുതലേന്നത്തെ സന്തോഷ നിമിഷത്തിലാണ് പിണറായി വിജയന്‍ തന്റെ ശരിയായ ജന്മദിനം വെളിപ്പെടുത്തിയത്. വിക്കീപീഡിയയില്‍ പിണറായി വിജയന്റെ ജന്മദിനം 1944 മാര്‍ച്ച് 21 എന്ന് കാണാം. അത് വസ്തുതയല്ലെന്ന് പറയുകകൂടിയായിരുന്നു അദ്ദേഹം. നിപ വൈറസ് ബാധയും ഓഖി ചുഴലിക്കാറ്റും രണ്ടുവലിയ പ്രളയങ്ങളും നേരിട്ട് കെടുതികളില്‍ നിന്ന് നാട്ടുകാരെ പരമാവധി കരകയറ്റി. കാലത്തിനൊപ്പം സഞ്ചരിച്ച് ദേശീയ തലത്തിലും അന്താരാഷ്ട്ര തലത്തിലും കേരളത്തെ അടയാളപ്പെടുത്തിയാണ് രാജ്യത്തെ ഒരേയൊരു കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയായി പിണറായി വിജയൻ നാടിനെ നയിക്കുന്നത്. കേരളത്തിന്റെ മുഖ്യമന്ത്രിയായി പിണറായി വിജയൻ രണ്ടാം തവണയും അധികാരമേറ്റത് 2021 മെയ് 20നാണ്. പ്രത്യേക ആഘോഷങ്ങളോ ചടങ്ങുകളോ പിറന്നാൾ പ്രമാണിച്ച് ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.
പിണറായിയുടെ രണ്ടാമൂഴത്തിന്റെ 'സൗന്ദര്യം' - അഡ്വ. ഇ എം സുനിൽകുമാർ