തിരുവനന്തപുരത്ത് പൊലീസ് കസ്റ്റഡിയിലായിരുന്ന പ്രതി മരിച്ചു; പ്രതിഷേധവുമായി നാട്ടുകാർ

മുൻപ് പല  ക്രിമിനൽ കേസുകളിലും പ്രതിയായിരുന്നു സുരേഷ്

തിരുവനന്തപുരത്ത് പൊലീസ് കസ്റ്റഡിയിലായിരുന്ന പ്രതി മരിച്ചു. ജഡ്ജിക്കുന്ന് സ്വദേശി സുരേഷാണ് മരിച്ചത്. തിരുവല്ലം പൊലീസ് സ്റ്റേഷനിലാണ് സംഭവം നടന്നത്. നെഞ്ചുവേദനയെ തുടർന്ന് ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു.

മരണവിവരം പുറത്തുവന്നതിനു പിന്നാലെ നാട്ടുകാർ പൊലീസ് സ്റ്റേഷനു മുന്നിൽ പ്രതിഷേധിക്കുകയാണ്. കസ്റ്റഡി മരണമാണെന്നാണ് നാട്ടുകാരും ബന്ധുക്കളും ആരോപിക്കുന്നത്.

ദമ്പതികളെ ആക്രമിച്ചതുമായി ബന്ധപ്പെട്ട കേസിൽ ഇന്നലെ രാത്രി എട്ടരയോടെയാണ് സുരേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

തുടർന്ന് തിരുവല്ലം പൊലീസ് സ്റ്റേഷനിലേക്ക് ഇയാളെ കൊണ്ടുവന്നു. ഇന്ന് രാവിലെ 9 മണിയോടെ സുരേഷിന് ദേഹാസ്വസ്ഥ്യവും തളർച്ചയും ഉണ്ടായി.

തുടർന്ന് ഇയാളെ ആദ്യം പൂന്തുറ ആശുപത്രിയിലേക്കും പിന്നീട് മെഡിക്കൽ കോളജിലേക്ക് പോകും വഴി ആരോഗ്യനില വഷളായതിനാൽ അനന്തപുരിയി സ്വകാര്യ ആശുപത്രിയിലേക്കും കൊണ്ടുപോയി. പക്ഷേ, സുരേഷിനെ രക്ഷിക്കാനായില്ല.

മുൻപ് പല ക്രിമിനൽ കേസുകളിലും പ്രതിയായിരുന്നു സുരേഷ്.

വേനവധിക്ക് മാറ്റമില്ല; വാർഷിക പരീക്ഷകൾ മാർച്ചിൽ നടക്കും

Author
Sub-Editor

NAYANA VINEETH

No description...

You May Also Like