കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ബൗളിംഗ് പരിശീലകനായി ഭരത് അരുൺ ചുമതലയേറ്റു

ഐപിഎൽ 15ആം സീസൺ വേദി മാറ്റിയേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്


ഭരത് അരുൺ ഐപിഎൽ ക്ലബിനൊപ്പം ചേരുന്നു. കൊൽക്കത്ത നൈറ്റ് റൈഡെഴ്സ് ബൗളിംഗ് പരിശീലകനായാണ് ഭരത് അരുൺ ചുമതലയേറ്റത്. ഇന്ത്യൻ ടീമിൻ്റെ ബൗളിംഗ് പരിശീലകനായിരുന്ന അരുൺ കാലാവധി കഴിഞ്ഞ് സ്ഥാനമൊഴിഞ്ഞതിനു ശേഷമാണ് ഐപിഎൽ പരിശീലകനാകുന്നത്. എന്നാൽ രവി ശാസ്ത്രിക്കൊപ്പം ഇന്ത്യൻ ടീം പരിശീലക സംഘത്തിലുണ്ടായിരുന്ന, കാലാവധി അവസാനിച്ച മറ്റാരും തന്നെ  പരിശീലനത്തിലേക്ക് ഇതുവരെ തിരിഞ്ഞിട്ടില്ല.

2014 മുതൽ ദേശീയ ടീമിനൊപ്പമുള്ള അരുണിൻ്റെ കീഴിൽ ഇന്ത്യൻ പേസ് യൂണിറ്റ് മികച്ച പ്രകടനം കാഴ്ച വെച്ചിരുന്നു. ഇന്ന് ലോക ക്രിക്കറ്റിലെ ഏറ്റവും കരുത്തുറ്റ പേസ് നിരകളിൽ ഒന്നായാണ് ഇന്ത്യൻ ബൗളിംഗ് അറ്റാക്കിനെ കണക്കാക്കുന്നത്. ഇതിൽ അരുൺ വഹിച്ച പങ്ക് വളരെയേറെയാണ്. 2015 മുതൽ 2017 വരെ അരുൺ ആർസിബിയ്ക്കൊപ്പം ആയിരുന്നു. 

എന്നാൽ ഇതേ സമയം തന്നെ രാജ്യത്ത് കൊവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ ഐപിഎൽ 15ആം സീസൺ വേദി മാറ്റിയേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. ഇന്ത്യയിൽ തന്നെ ഐപിഎൽ നടത്തുമെന്ന് ബിസിസിഐ പ്രസിഡൻ്റ് സൗരവ് ഗാംഗുലി പലതവണ പറഞ്ഞെങ്കിലും അത് നടക്കാനിടയില്ലെന്നാണ് സൂചന. വേദിയായി ആദ്യം പരിഗണിക്കുക ഇന്ത്യയെത്തന്നെയാണെങ്കിലും മറ്റ് രണ്ട് രാജ്യങ്ങൾ കൂടി ബിസിസിഐയുടെ പരിഗണനയിലുണ്ട്.

ദക്ഷിണഫ്രിക്ക, ശ്രീലങ്ക എന്നീ വേദികളാണ് ബാക്കപ്പ് ഓപ്ഷനുകളായി ബിസിസിഐ പരിഗണിക്കുന്നത്

Author
Sub-Editor

NAYANA VINEETH

No description...

You May Also Like