ഡിസ്ക് ത്രോ ലക്ഷ്യം കണ്ടില്ല; ഇന്ത്യക്ക് നിരാശ
- Posted on August 02, 2021
- Sports
- By Krishnapriya G
- 291 Views
മൂന്ന് അവസരങ്ങളിൽ സെമിയിലെ മികവ് താരത്തിനു പുറത്തെടുക്കാൻ കഴിഞ്ഞില്ല

ഒളിംപിക്‌സ് വനിതാ വിഭാഗം ഡിസ്ക് ത്രോ ഫൈനലിൽ കമൽ പ്രീത് കൗർ പുറത്ത്. ഫൈനലിൽ താരം ആറാമതയാണ് ഫിനിഷ് ചെയ്തത്. അത്ലെറ്റിക്കിൽ ഇന്ത്യയുടെ ആദ്യ ഫൈനലാണ് ഇത്. ആദ്യ ശ്രമത്തിൽ 61.62 മീറ്റർ എറിഞ്ഞു ആറാം സ്ഥാനത്താനാണ് കമൽ പ്രീത് എത്തിയത്. 64 മീറ്റർ കണ്ടെത്തിയാണ് കമൽ പ്രീത് ഫൈനലിനു യോഗ്യത നേടിയത്. രണ്ടാം ശ്രമം ഫൗൾ ആയിരുന്നെങ്കിലും മൂന്നാം ശ്രമത്തിൽ 63.70 മീറ്റർ ദൂരം എറിഞ്ഞു കമൽ പ്രീത് ആദ്യ എട്ടിൽ ഇടം പിടിച്ചു. തുടർന്ന് നടന്ന മൂന്ന് അവസരങ്ങളിൽ സെമിയിലെ മികവ് താരത്തിനു പുറത്തെടുക്കാൻ കഴിഞ്ഞില്ല.