ചാക്യാർ കൂത്തിൽ സാംസ്കാരിക പൈതൃക പുരസ്കാരം നേടി കലാമണ്ഡലം : അഭിജോഷ്.

കൊച്ചി : 


റോസ് റോസ്.



കേരള കൾച്ചർ ഹെറിറ്റേജ് ഫോറം ട്രസ്റ്റിന്റെ

സാംസ്കാരിക പൈതൃക പുരസ്കാരം 2025 പൈതൃക കലാ വിഭാഗത്തിൽ  ചാക്യാർകൂത്തിൽ പുരസ്കാരത്തിന് അർഹനായി കലാമണ്ഡലം : അഭി ജോഷ്.


 ചാക്യാർകൂത്ത് , മിഴാവ്, പാoകം  എന്നിവിഷയങ്ങളിൽ  കേരള കലാമണ്ഡലം സർവ്വകലാശാലയിൽ നിന്ന് 

ഗുരു കലാമണ്ഡലം ഈശ്വരനുണ്ണി, കലാമണ്ഡലം അച്യുതാനന്ദൻ എന്നിവരുടെ ശിക്ഷണത്തിൽ   ബിരുദവും, ബിരുദാനന്തര ബിരുദവും പൂർത്തിയാക്കി.



2017-ലെ കേന്ദ്ര സാംസ്‌കാരിക വകുപ്പിന്റെ സ്‌കോളർഷിപ്പ്, 2018-ലെ കേരള ഗവൺമെന്റ് സാംസ്ക്കാരിക വകുപ്പ്  വജ്രജൂബിലി ഫെലോഷിപ്പ്, 

2019-ലെ കലാമണ്ഡലം യുവപ്രതിഭ പുരസ്‌കാരം, 

2020-ലെ സംസ്ഥാന യുവജനക്ഷേമ ബോർഡ് സ്വാമി വിവേകാനന്ദൻ യുവപ്രതിഭ  പുരസ്കാരം, 

2021 കേരള സർക്കാർ ദേവസ്വം ബോർഡ് ക്ഷേത്രകല അക്കാദമി പുരസ്കാരം

എന്നിവക്ക് അർഹനായി .



കഴിഞ്ഞ 20 വർഷമായി ഈ കലാരംഗത്ത് മാത്രം 

 പ്രവർത്തിക്കുന്ന യുവകലാകാരൻ

പാലക്കാട് ജില്ലയിലെ ആലത്തൂർ സ്വദേശിയും

തരികണ്ണി വീട്ടിൽ ആർ ഗംഗാധരൻ - 

എസ് ശാന്ത ദമ്പതികളുടെ മകനു മാണ്.



  വയനാട്, കൽപ്പറ്റയിൽ താമസിക്കുന്ന അഭി ജോഷ്  സ്കൂൾ, കോളേജ് കലോത്സവത്തിൽ നിരവധി പ്രതിഭകൾക്ക് പരിശീലനം നൽകിവരുന്നു.


കലാക്ഷേത്ര പ്രതീക്ഷയാണ്  അഭി ജോഷിന്റെ  ഭാര്യ.

Author
Citizen Journalist

Goutham prakash

No description...

You May Also Like