ശ്രദ്ധിക്കാതെ പോകരുത് ഡെങ്കിയുടെ ഉറവിടത്തെ

കൊച്ചിൻ കോർപ്പറേഷൻ പരിസരത്ത് മറ്റൊരു പകർച്ചവ്യാധി പടരുന്ന സാഹചര്യം ആണ്. എറണാകുളം കോർപ്പറേഷൻ പരിധിയിലും, മറ്റു പരിസര പ്രദേശങ്ങളിലും 193 ഡെങ്കി ലക്ഷണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട് . അതിൽ നൂറ് കേസുകൾ കൊച്ചിൻ കോർപ്പറേഷൻ പരിധിയിൽ ആണ് .

കോവിഡ് മഹാമാരി അലയടിക്കുന്ന ഈ കാലഘട്ടത്തിൽ മുഴുവൻ ആരോഗ്യപ്രവർത്തകരും, ഡോക്ടർമാരും മഹാവ്യാധിയെ തടയുന്ന പ്രയത്നത്തിലാണ്. പക്ഷേ കൊച്ചിൻ കോർപ്പറേഷൻ പരിസരത്ത് മറ്റൊരു പകർച്ചവ്യാധി പടരുന്ന സാഹചര്യം ആണ്. എറണാകുളം കോർപ്പറേഷൻ പരിധിയിലും, മറ്റു പരിസര പ്രദേശങ്ങളിലും 193 ഡെങ്കി ലക്ഷണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട് . അതിൽ നൂറ് കേസുകൾ കൊച്ചിൻ കോർപ്പറേഷൻ പരിധിയിൽ ആണ് .  അതിൽ പത്ത് മുതൽ നൂറ് വീടുകളിൽ ഇതിൻറെ ഉറവിടം കണ്ടെത്താൻ സാധിച്ചിട്ടുണ്ട്. എറണാകുളം ജില്ലയിൽ മാത്രം 293 മൂന്ന് കേസുകൾ കണ്ടെത്തിയപ്പോൾ അതിൽ 190 ഡെങ്കി കേസുകൾ കോർപ്പറേഷൻ പരിധിയിലുള്ള തമ്മനം, ചളിക്ക വട്ടം, വൈറ്റില, തേവര ഭാഗങ്ങളിൽലാണ്. ഇതിനെ പ്രതിരോധിക്കുന്നതിനു വേണ്ടി നിലവിൽ ഹെൽത്ത് വർക്കേഴ്സ് ഇല്ല എന്ന് ജില്ലാ മെഡിക്കൽ ഓഫീസർ പറയുന്നു:ജനുവരി ഫെബ്രുവരി മാർച്ച് മാസങ്ങളിലാണ് ഈ അസുഖം കൂടുതൽ കണ്ടുവരുന്നത് . ഈ സമയത്താണ് കേസുകൾ കൂടുതൽ റിപ്പോർട്ട് ചെയ്യുന്നത്.

അതിന് കാരണമായത് ലേക്ക് ഡൗൺ സമയത്ത് വീട്ടിലിരിക്കുമ്പോൾ ഏറ്റവും കൂടുതൽ ആൾക്കാർ ഗ്രോബാഗ് കൃഷിയാണ് ചെയ്യുന്നത്, കൂടാതെ മണി പ്ലാൻറ് വീടുകളിൽ വളർത്തുന്നു. ലോക്ക് ഡൗൺ കഴിഞ്ഞ് എല്ലാവരും ജോലിയിൽ വ്യാപൃതരാകുമ്പോൾ വീട്ടിൽ സൂക്ഷിച്ചുവച്ചിരിക്കുന്ന മണി പ്ലാൻറ് , ഗ്രോബാഗ് ഇവ വേണ്ടരീതിയിൽ സംരക്ഷിക്കാൻ പറ്റാതെ വരുന്നുണ്ട്. ഇന്ന് മണി പ്ലാൻറുകൾ ഡ്രോയിംഗ് റൂമിലും,ഹാളിലും , ബെഡ്റൂമിലും വരെ എത്തിയിരിക്കുന്നു ,അത് ഒരു അലങ്കാരമായി നമ്മൾ കാണുകയും ചെയ്യുന്നു . മണി പ്ലാന്റുകളും , ഗ്രോബാഗുകളും സംരക്ഷിക്കാൻ പറ്റാതെ വരുമ്പോൾ അവർ സുരക്ഷിതമായിരിക്കുകയും, അവരുടെ വ്യാപനം കൂടുതലാവുകയും ചെയ്യും. മഴക്കാലം വരുന്നതോടുകൂടി ഈ ലാർവകൾ പുറത്തേക്ക് പോയി മഴ സംഭരണികളിൽ അവരുടെ ആവാസ കേന്ദ്രമാകുന്നു. ചെറിയ പാത്രങ്ങൾ , വാട്ടർ ടാങ്കുകൾ , ഉപേക്ഷിക്കപ്പെ പ്ലാസ്റ്റിക് കുപ്പികൾ, കെട്ടി കിടക്കുന്ന വെള്ളം, പ്ലാസ്റ്റിക് കവറുകൾ ഇതിൽ അവർ വ്യാപനം ശക്തമാകുന്നു.അടുത്ത അഞ്ചു മാസം കൊണ്ട് കോർപ്പറേഷൻ പരിധിയിൽ ഡെങ്കി വൈറൽ ഫീവർ കൂടാൻ കാരണമാകുന്നു എന്ന് ജില്ലാ ആരോഗ്യ വകുപ്പ് മേധാവികൾ പറയുന്നു.  എറണാകുളം ജില്ലയിൽ അഞ്ചു മലേറിയ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളതാണ്. അതുകൊണ്ട് ആരോഗ്യ പ്രവർത്തകരും സാമൂഹ്യ പ്രവർത്തകരും കോർപ്പറേഷൻ അധികാരികളും ഉണർന്നു പ്രവർത്തിക്കണം. ഒരുമിച്ച് ഒറ്റക്കെട്ടായി പ്രവർത്തിക്കാമെന്ന് ഈ അവസരത്തിൽ ഓർമ്മിപ്പിക്കുന്നു. കോർപ്പറേഷൻ അധികാരികളും, ആരോഗ്യ പ്രവർത്തകരും, കൗൺസിലർമാരും, റെസിഡൻസ് അസോസിയേഷനും, സാമുഹ്യ പ്രവർത്തകരും ഉണർന്ന് പ്രവർത്തിച്ചാൽ ഈ ഡെങ്കി വൈറസിനെ തടയാൻ സാധിക്കും.

വേമ്പനാട്ടുകായലിന്റെ ഈ ശോചനീയ അവസ്ഥ ഇനി എന്ന് മാറും

Author
Citizen Journalist

Manoj Kumar PG

No description...

You May Also Like