പൊരിവെയിലിലും ആവേശം ചോരാതെ കളിക്കളത്തിന്റെ പ്രഥമ ദിനം

  • Posted on October 29, 2024
  • News
  • By Fazna
  • 20 Views

ആവേശം നിറഞ്ഞ മത്സരങ്ങളാണ് കാര്യവട്ടം എൽ എൻ സി പി ഇ സ്റ്റേഡിയത്തിൽ ഇന്ന് അരങ്ങേറിയത്. കളിക്കളത്തിലെ ഒന്നാം ദിനം നിരവധി മിന്നും പ്രകടനങ്ങൾക്കും സാക്ഷിയായി.

സി.ഡി. സുനീഷ്.

ആവേശം നിറഞ്ഞ മത്സരങ്ങളാണ് കാര്യവട്ടം എൽ എൻ സി പി ഇ സ്റ്റേഡിയത്തിൽ ഇന്ന് അരങ്ങേറിയത്. കളിക്കളത്തിലെ ഒന്നാം ദിനം നിരവധി മിന്നും പ്രകടനങ്ങൾക്കും സാക്ഷിയായി. വയനാട് ജില്ലയാണ് ആദ്യ ദിനത്തിൽ ഏറ്റവും കൂടുതൽ പോയിൻ്റു നേടി മുന്നിലുള്ളത്. 70 പോയിന്റുകളാണ് ജില്ലയ്ക്ക് ആദ്യ ദിനം ലഭിച്ചത്. 26 പോയിന്റുമായി തിരുവനന്തപുരം ജില്ല രണ്ടാം സ്ഥാനത്തും തൊട്ടു പിറകിൽ 25 പോയിന്റുമായി ഇടുക്കി ജില്ല മൂന്നാം സ്ഥാനത്തുമാണ്. 

ആൺകുട്ടികളുടെ വിഭാഗത്തിൽ സ്കൂൾ തലത്തിൽ കണ്ണൂർ ഗവ.മോഡൽ റസിഡൻഷ്യൽ സ്കൂൾ 18 പോയിന്റുമായി ഒന്നാം സ്ഥാനത്തും 15 പോയിന്റുമായി പൂക്കോട് ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്കൂൾ രണ്ടാം സ്ഥാനത്തും 7 പോയിന്റുകളുമായി വടശ്ശേരിക്കര മോഡൽ റസിഡൻഷ്യൽ സ്കൂൾ മൂന്നാം സ്ഥാനത്തുമാണ്. 

പെൺകുട്ടികളുടെ വിഭാഗത്തിൽ കണിയാമ്പറ്റ മോഡൽ റസിഡൻഷ്യൽ സ്കൂൾ, കട്ടേല ഡോ അംബേദ്കർ മെമ്മോറിയൽ മോഡൽ റസിഡൻഷ്യൽ സ്കൂൾ, ഇടുക്കി ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്കൂൾ എന്നീ സ്കൂളുകൾ 23, 14, 10 എന്ന പോയിന്റു നിലയിൽ ഒന്നും രണ്ടും മൂന്നും സ്ഥാനത്താണ്. 1500 മീറ്റര്‍ ഓട്ടം, ഹൈ ജംപ്, ലോഗ് ജംപ്, ഷോട്ട്പുട്ട്, 4 X 400 മീറ്റര്‍ റിലേ, ആർച്ചറി, ക്രിക്കറ്റ് ബോൾ ത്രോ  തുടങ്ങിയവയായിരുന്നു ഇന്നത്തെ ആദ്യദിനത്തിലെ ആകര്‍ഷണം. ഹീറ്റ്സ്, ഫൈനൽ എന്നിങ്ങനെ മുപ്പതിലധികം ഇനങ്ങളിൽ വിദ്യാർഥികൾ മാറ്റുരച്ചു.

യു പി കിഡ്ഡീസ് ബോയ്സ് ക്രിക്കറ്റ് ബോൾ ത്രോയിൽ തിരുനെല്ലി ആശ്രം മോഡൽ റസിഡൻഷ്യൽ സ്കൂളിലെ അഖിലാഷ് ആർ ആർ, യു പി കിഡ്ഡീസ് ഗേൾസ് ക്രിക്കറ്റ് ബോൾ ത്രോയിൽ തിരുനെല്ലി ആശ്രം മോഡൽ റസിഡൻഷ്യൽ സ്കൂളിലെ അനന്യ ബാബു, ഹൈ ജമ്പ് സബ് ജൂനിയർ ബോയ്സ്  പൂക്കോട് ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്കൂളിലെ മഹേഷ്, 4 കെ ജി ഷോട്ട് പുട്ട് സബ് ജൂനിയർ ബോയ്സിൽ കണ്ണൂർ കരിന്തളം ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്പോർട്സ് സ്കൂളിലെ ശരൺകുമാർ എം, സീനിയർ ആൺകുട്ടികളുടെ 1500 മീറ്റർ ഓട്ടത്തിൽ കണ്ണൂർ ഗവ.മോഡൽ റസിഡൻഷ്യൽ സ്കൂളിലെ സുജിത് കെ, 100 മീറ്റർ ഫ്രീസ്റ്റൈലിൽ  കണിയാമ്പറ്റ മോഡൽ റസിഡൻഷ്യൽ സ്കൂളിലെ ജിതുൽ എ, 1500 മീറ്റർ ജൂനിയർ ബോയ്സ് ഓട്ടത്തിൽ നല്ലൂർനാട് ഡോ അംബേദ്‌കർ മെമ്മോറിയൽ എം ആർ എസിലെ അമർനാഥ് കെ സി, സബ് ജൂനിയർ ഗേൾസ് ഹൈ ജമ്പ് വിഭാഗത്തിൽ കണിയാമ്പറ്റ മോഡൽ റസിഡൻഷ്യൽ സ്കൂളിലെ അമന്യ മണി, ഷോട്ട് പുട്ട് (3 കെ ജി ) സബ് ജൂനിയർ വിഭാഗം ഗേൾസിൽ അമന്യ മണി, 1500 മീറ്റർ ജൂനിയർ ഓട്ടത്തിൽ നല്ലൂർനാട് ഡോ അംബേദ്‌കർ മെമ്മോറിയൽ എം ആർ എസിലെ അമർനാഥ് കെ സി എന്നിവരാണ് ഒന്നാം സ്ഥാനം നേടിയവർ.

ഷോട്ട്പുട്ട് (5 കെ ജി) ജൂനിയർ ബോയ്‌സ് വിഭാഗത്തിൽ കണ്ണൂർ  മോഡൽ റസിഡൻഷ്യൽ സ്കൂളിലെ വിജിത്ത് കെ ബി, ആർച്ചറി 30 മീറ്റർ പൂക്കോട് ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്കൂളിലെ അഭിനന്ത് സി സി, 100 മീറ്റർ ഫ്രീസ്റ്റൈൽ ചാലക്കുടി മോഡൽ റസിഡൻഷ്യൽ സ്കൂളിലെ വൈഗ എം എൻ, 1500 മീറ്റർ ജൂനിയർ ഗേൾസ് വിഭാഗത്തിൽ  ഇടുക്കി ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്കൂളിലെ അതുല്യ തങ്കച്ചൻ, ലോങ്ങ് ജമ്പിൽ കാസർഗോഡ് ഗവ മോഡൽ റസിഡൻഷ്യൽ സ്കൂളിലെ ശ്രീനന്ദന വി, ഷോട്ട് പുട്ട് ( 3 കെ ജി ) കട്ടേല ഡോ അംബേദ്‌കർ മെമ്മോറിയൽ മോഡൽ റസിഡൻഷ്യൽ സ്കൂളിലെ സാധിക എസ് ഡി, 100 മീറ്റർ ഫ്രീ സ്റ്റൈൽ വിഭാഗത്തിൽ കണ്ണൂർ മോഡൽ റസിഡൻഷ്യൽ സ്കൂളിലെ രാഗേഷ് എ സി, 1500 മീറ്റർ സീനിയർ ബോയ്സ് വിഭാഗത്തിൽ കണ്ണൂർ മോഡൽ റസിഡൻഷ്യൽ സ്കൂളിലെ സുജിത് കെ, ലോങ്ങ് ജമ്പ് സീനിയർ ബോയ്സ് വിഭാഗത്തിൽ അതുൽ പി എഫ്, 30 മീറ്റർ ആർച്ചറിയിൽ പൂക്കോട് ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്കൂളിലെ അജിൽ ജയൻ, 100 മീറ്റർ ഫ്രീസ്റ്റൈൽ വിഭാഗത്തിൽ കട്ടേല ഡോ അംബേദ്‌കർ മെമ്മോറിയൽ മോഡൽ റസിഡൻഷ്യൽ സ്കൂളിലെ അപർണ എസ് എസ്, 1500 മീറ്റർ സീനിയർ ഗേൾസ് വിഭാഗത്തിൽ  കണിയാമ്പറ്റ മോഡൽ റസിഡൻഷ്യൽ സ്കൂളിലെ കൃഷ്‌ണേന്ദു കെ വി, സീനിയർ വിഭാഗം ഗേൾസ് ലോങ്ങ് ജമ്പിൽ  ഇടുക്കി ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്കൂളിലെ അമൃത ബാബു, 30 മീറ്റർ അർച്ചറിയിൽ പൂക്കോട് ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്കൂളിലെ പ്രജിഷ്ണ എം പി എന്നിവർ ഒന്നാം സ്ഥാനം കരസ്ഥമാക്കി. 

നാളെ ഹീറ്റ്സ്, ഫൈനൽ എന്നിങ്ങനെ ജാവലിൻ ത്രോ, 4x100, 400 മീറ്റർ, ആർച്ചറി, കബഡി, ഖോ ഖോ, ലോങ്ങ് ജമ്പ്, ഷോട്ട് പുട്ട് തുടങ്ങിയ ഇനങ്ങളിലാണ് മത്സരങ്ങൾ നടക്കുക.


Author
Citizen Journalist

Fazna

No description...

You May Also Like