ലോകകപ്പ് ഇനി രണ്ട് വർഷത്തിലൊരിക്കൽ; പുതിയ ആശയവുമായി ഫിഫ

ഈ ആശയം സൗദി അറേബ്യ ഫുട്ബോൾ ഫെഡറേഷനാണ് വാർഷിക പൊതുസമ്മേളനത്തിൽ മുന്നോട്ടുവച്ചത്.

ലോകകപ്പ് രണ്ട് വർഷത്തിലൊരിക്കൽ നടത്താനുള്ള പുതിയ പദ്ധതിയുമായി ഫിഫ. പുരുഷ, വനിതാ ടൂർണമെൻ്റുകൾ രണ്ട് വർഷം കൂടുമ്പോൾ നടത്താനാണ് ആലോചിക്കുന്നത്. ഈ ആശയം സൗദി അറേബ്യ ഫുട്ബോൾ ഫെഡറേഷനാണ് വാർഷിക പൊതുസമ്മേളനത്തിൽ മുന്നോട്ടുവച്ചത്. നാല് കൊല്ലത്തിൽ ഒരിക്കലാണ് നിലവിൽ ലോകകപ്പ് നടത്തുക. “ഭാവിയിലെ ഫുട്ബോൾ പ്രതിസന്ധിയിലാണ്. നിലവിലെ പ്രതിസന്ധികൾക്കൊപ്പം കോവിഡ് മഹാമാരിയും പ്രശ്നമായി തുടരുകയാണ്. ആഗോളാടിസ്ഥാനത്തിൽ ഫുട്ബോൾ എങ്ങനെയാണ് വളരുന്നത് എന്നതിനെപ്പറ്റി അറിയേണ്ടതുണ്ട്. നാലു വർഷത്തിലൊരിക്കൽ ലോകകപ്പ് നടത്തുന്ന പതിവ് മാറ്റണമോ എന്നത് ആലോചിക്കണം.”- സൗദി അറേബ്യ ഫുട്ബോൾ ഫെഡറേഷൻ പ്രസിഡൻ്റ് യാസർ അൽ-മിസെഹൽ അഭിപ്രായപ്പെട്ടു. ഇതേപ്പറ്റി വിശദമായ പഠനം നടത്താനാണ് ഫിഫയുടെ തീരുമാനം. ഈ ആശയത്തെപ്പറ്റി കുറച്ചുകൂടി പഠിക്കേണ്ടതുണ്ട് എന്നും നിലവിൽ ഉള്ളതിനെ തകർത്തുകളയാൻ ഉദ്ദേശിക്കുന്നില്ല എന്നും ഫിഫ പ്രസിഡൻ്റ് ജിയാനി ഇൻഫൻ്റിനോ പറഞ്ഞു. 2023 ൽ അടുത്ത പുരുഷ ലോകകപ്പ് ഖത്തറിലും വനിതാ ലോകകപ്പ് ഓസ്ട്രേലിയയിലും ന്യൂസീലൻഡിലുമായിയാണ് നടക്കുന്നത്.

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ കാണികള്‍ക്ക് പ്രവേശനം

Author
Sub-Editor

Sabira Muhammed

No description...

You May Also Like