ശസ്ത്രക്രിയ ചരിത്രത്തിലൂടെ; ഭാഗം രണ്ട് - ആയുർവേദ ഡോ. ദീപ്തി സാത്വിക്

ശസ്ത്രക്രിയ ഇന്ന് ലോകത്ത് നടക്കുന്നതിന്റെ വെറും 10% മാത്രമാണ് യഥാർത്ഥത്തിൽ നടക്കപ്പെടേണ്ടതുള്ളൂ എന്നൊരു പഠന റിപ്പോർട്ട്  ഏറ്റവും ആധികാരികതയുള്ള ബ്രിട്ടീഷ് ഇന്റർനാഷണൽ മെഡിക്കൽ ജേർണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ബാക്കി നടത്തപ്പെടുന്ന സർജറികൾ പൂർണ്ണമായും വ്യവസായികാടിസ്ഥാനത്തിൽ  ആണോ എന്നത് നിങ്ങൾ ചിന്തിക്കുക.

ആയുർവേദം തുടക്കം മുതൽ തന്നെ ചികിത്സാ വിഭാഗം, ശസ്ത്രക്രിയാ വിഭാഗം എന്നിങ്ങനെ രണ്ടു ശാഖകൾ ആയാണ് വളർന്നു വന്നത്. 

ഭാരതത്തിൽ ഔഷധ ചരിത്രത്തേക്കാൾ പഴക്കം സർജറിയുടെ ചരിത്രത്തിനു കാണാം. കാശി രാജാവായ ധന്വന്തരിയുടെ ശിഷ്യന്മാർ ഈ വിഷയത്തിൽ പുസ്തകങ്ങൾ രചിക്കുകയും മറ്റും ചെയ്ത് ശാഖയെ വികസിപ്പിച്ചു. സർജറി ചെയ്യുന്നവർ ധന്വന്തരീയന്മാർ എന്നാണ് അന്ന് അറിയപ്പെട്ടിരുന്നത്.

ശിഷ്യന്മാരിൽ ഒരാളായ സുശ്രുതൻ എങ്ങനെ സർജറികൾ ചെയ്യാമെന്നതിനെ കുറിച്ചും അതിനുപയോഗിക്കുന്ന 101 ശസ്‌ത്രക്രിയ ഉപകരണങ്ങളെക്കുറിച്ചുമായി "സുശ്രുത സംഹിത" എന്ന വൈദ്യഗ്രന്ഥo രചിച്ചു. ശസ്ത്രക്രിയാ മുറിക്കുള്ളിൽ അന്തരീക്ഷം ശുദ്ധിയാക്കാൻ കുന്തിരിക്കം പുകച്ചുകൊണ്ടായിരുന്നു അദ്ദേഹം സർജറികൾ ചെയ്തിരുന്നത്. 

മൂത്രാശയക്കല്ല് നീക്കം ചെയ്യൽ തിമിരശസ്ത്ര ക്രിയ, രോഗബാധിത ടോൺസിൽസ്  നീക്കം ചെയ്യൽ, പയിൽസ് ഓപ്പറേഷൻ എന്നിവയെല്ലാം ഫലപ്രദമായി ചെയ്യുന്നത് കൂടാതെ അദ്ദേഹം ലോക പ്രശസ്ത തക്ഷശില യൂണിവേഴ്സിറ്റിയിൽ സർജറി സൗജന്യമായി പഠിപ്പിക്കുകയും ചെയ്തിരുന്നു.

ഇനി മറ്റു ചില റഫറൻസുകൾ നോക്കാം

ഭോജൻ എന്ന രാജാവിന് മസ്തിഷ്ക സംബന്ധമായി ഒരസുഖം വന്നപ്പോൾ തലയോട് കീറി വേണ്ടതു ചെയ്ത്  അസുഖം മാറ്റി തുന്നി മരുന്ന് വെച്ചുണക്കി സുഖപ്പെടുത്തിയതായി ഭോജ പ്രബന്ധം എന്ന ഗ്രന്ഥത്തിൽ ഉണ്ട്.

ബുദ്ധന്റെ കൊട്ടാര വൈദ്യനായിരുന്ന ജീവകൻ മസ്തിഷ്ക സംബന്ധമായ ശസ്ത്രക്രിയാ വിദഗ്ദ്ധനായിരുന്നത്രെ.

ഖേലൻ എന്നൊരു രാജാവിന്റെ ബന്ധുവായ വിശ്ചലയുടെ ലോ ബാക്ക് ഏരിയയിലെ അസ്ഥി യുദ്ധത്തിൽ മുറിഞ്ഞുപോയപ്പോൾ അത് യോജിപ്പിക്കാൻ രാജപുരോഹിതനായ അഗസ്ത്യമഹർഷി സർജനെ വിളിച്ചു വരുത്തി അവരുടെ അംഗവൈകല്യം തീർത്തതായി പറയുന്നു.

തുടരാം...

ശസ്ത്രക്രിയ ചരിത്രത്തിലൂടെ; ഭാഗം ഒന്ന്

Author
Ayurveda Doctor

Dr. Deepthi

Satwik Ayurvedic Solution's ത്രിശൂരിൽ നിന്നുള്ള എൻ മലയാളത്തിന്റെ സിറ്റിസൺ ജേർണേലിസ്റ്റ് സംഭാവക.

You May Also Like