കേരള സയൻസ് സ്ലാം: പൊതുജനങ്ങൾക്കും വിദ്യാർത്ഥികൾക്കും രജിസ്റ്റർ ചെയ്യാം

  • Posted on October 21, 2024
  • News
  • By Fazna
  • 42 Views

കേരളത്തിലെ ആദ്യത്തെ കേരള സയൻസ് സ്ലാമിലേക്കുള്ള അവതരണങ്ങളുടെ രജിസ്ട്രേഷൻ പൂർത്തിയായതിനെത്തുടർന്ന് പ്രേക്ഷകരജിസ്ട്രേഷൻ ആരംഭിച്ചു.

കേരളത്തിലെ ആദ്യത്തെ കേരള സയൻസ് സ്ലാമിലേക്കുള്ള അവതരണങ്ങളുടെ രജിസ്ട്രേഷൻ പൂർത്തിയായതിനെത്തുടർന്ന് പ്രേക്ഷകരജിസ്ട്രേഷൻ ആരംഭിച്ചു. കേരള ശാസ്ത്രസാഹിത്യപരിഷത്തും ലൂക്ക സയൻസ് പോർട്ടലുമാണ് സർവ്വകലാശാലകളുടെയും അക്കാദമികസ്ഥാപനങ്ങളുടെയും ശാസ്ത്രവിദ്യാഭ്യാസസംരംഭമായ ക്യൂരിഫൈ(Curiefy)യുടെയും സഹകരണത്തോടെ ‘കേരള സയൻസ് സ്ലാം 2024’ സംഘടിപ്പിക്കുന്നത്. പ്രേക്ഷകരായി പൊതുജനങ്ങൾക്കും വിദ്യാർത്ഥികൾക്കും രജിസ്റ്റർ ചെയ്തു പങ്കെടുക്കാം.

പുതിയ സയൻസ് കണ്ടുപിടിത്തങ്ങളും ഗവേഷണങ്ങളും ജനങ്ങളിലേക്ക് എത്തിക്കാനും ലളിതവും ആകർഷകവുമായി സയൻസ് പറയാനുള്ള കഴിവ് ഗവേഷകരിൽ വളർത്താനുമായി വികസിതരാജ്യങ്ങളിൽ സംഘടിപ്പിക്കാറുള്ള സയൻസ് സ്ലാം ആദ്യമായാണു കേരളത്തിൽ നടക്കുന്നത്.

ഗവേഷകർ സ്വന്തം ഗവേഷണവിഷയം പത്തുമിനുട്ടിൽ ഫലപ്രദമായി അവതരിപ്പിക്കുമ്പോൾ പ്രേക്ഷകരും അതതു വിഷയത്തിലെ വിദഗ്ദ്ധരായ ജഡ്ജസുമാണ് വിധികർത്താക്കളാകുന്നത്. ഓരോ കേന്ദ്രത്തിലും 25 വീതം 100 അവതരണങ്ങളാണു നടക്കുക. തുടക്കം മുതൽ അവസാനംവരെ പങ്കെടുത്ത് അവ മുഴുവൻ കേട്ട് അവതരണമികവ് വിലയിരുത്താൻ കഴിവും സന്നദ്ധതയും താത്പര്യവും ഉള്ളവരാണ് രജിസ്റ്റർ ചെയ്യേണ്ടത്.

നാലു മേഖലകളായി തിരിച്ചു നടത്തുന്ന ആദ്യഘട്ടം സ്ലാമുകൾ നവംബർ 9-ന് കൊച്ചി, 23-നു കോഴിക്കോട്, 30-ന് കണ്ണൂർ സർവ്വകലാശാലാ ആസ്ഥാനങ്ങളിലും 16-നു തിരുവനന്തപുരം ഗവ. വിമൻസ് കോളെജിലും നടക്കും. സമാപനസ്ലാം ഡിസംബർ 14 ന് പാലക്കാട് ഐഐറ്റിയിലാണ്. ഇവയിൽ സൗകര്യപ്രദമായ സ്ലാം തെരഞ്ഞെടുത്ത് https://scienceslam.in/ എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യാം.

വിജയികൾക്ക് ഒരുലക്ഷം രൂപയുടെ സമ്മാനങ്ങളും വിഷയാവതാരകർക്ക് സർട്ടിഫിക്കറ്റും നല്കും.

Author
Citizen Journalist

Fazna

No description...

You May Also Like