എന്തിനാണ് പേപ്പർ ബാഗിനായി ഒരുദിനം?
- Posted on July 12, 2021
- Ezhuthakam
- By Sabira Muhammed
- 381 Views
പ്ലാസ്റ്റിക്കിനെ എങ്ങനെ ഒഴിവാക്കും എന്നതാണ് ലോകം തലപുകയ്ക്കുന്ന ഒരു ചോദ്യം. കത്തിച്ച് കളയാനും കുഴിച്ച് മൂടാനും കഴിയാതെ ഭൂമിയെ ശ്വാസം മുട്ടിക്കുന്ന പ്ലാസ്റ്റിക്ക് മാലിന്യങ്ങളെ എന്തുചെയ്യും?

2050 ആകുമ്പോഴേക്കും കടലിലെ പ്ലാസ്റ്റിക്കിന്റെ തോത് അതിലുള്ള മീനുകളുടെ ഭാരത്തെക്കാള്‍ കൂടുമെന്നാണ് വേള്‍ഡ് ഇക്കണോമിക് ഫോറത്തിന്റെ കണക്കുകള്‍ പറയുന്നത്. ജൈവമാലിന്യങ്ങളെപ്പോലെ പ്ലാസ്റ്റിക്ക് മണ്ണിൽ ലയിക്കില്ല എന്നതാണ് പ്രധാന പ്രതിസന്ധി. ഇന്ന് പേപ്പർ ബാഗ് ദിനം.
ഒറ്റ തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് തീരപ്രദേശങ്ങളില്‍ വലിയ തോതിൽ കൂടുന്നതായി പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു. ഭക്ഷണം, സ്നാക്സ്, പുകവലി വസ്തുക്കള്‍, ആരോഗ്യ പരിരക്ഷയ്ക്ക് വേണ്ടി ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കള്‍ തുടങ്ങിയവയാണ് ഒറ്റ തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കില്‍ ഉള്‍പ്പെടുന്നത്. പേപ്പർ ബാഗുകൾ രംഗത്തെത്തുന്നത് ഈ പ്രതിസന്ധി മറികടക്കാനാണ്.
പക്ഷേ ഇന്നും പൂർണായി പ്ലാസ്റ്റിക്ക് ബാഗുകളെ ഒഴിവാക്കാൻ നമുക്കായിട്ടില്ല.ഉപയോഗിക്കാൻ കഴിയുന്ന സ്ഥലത്തെല്ലാം പേപ്പർ ബാഗുകളെ പ്രോത്സാഹിപ്പിക്കാനാണ് പേപ്പർബാഗ് ദിനംകൊണ്ട് ഉദ്ദേശിക്കുന്നത്.