ചിക്കൻ പോക്സ് വന്നാൽ Special Casual Leave അനുവദിച്ചു കൊണ്ട് വീണ്ടും സർക്കാർ ഉത്തരവ്.
- Posted on February 07, 2025
- News
- By Goutham prakash
- 797 Views

ജീവനക്കാരന്റെ കുടുംബാംഗങ്ങൾക്ക് ചിക്കൻപോക്സ് പിടിപെട്ടാലാണ് ഈ അവധി ലഭിക്കുക.
ജീവനക്കാരന് ചിക്കൻപോക്സ് വന്നാൽ അർഹതപ്പെട്ട മറ്റേതെങ്കിലും അവധി ആണ് എടുക്കേണ്ടതാണ്.
KSR- I, appendix VII, Sec-II, ചട്ടം 1(i), കുറിപ്പ് 2 പ്രകാരം ഉള്ള ഇത്തരം സാംക്രമിക രോഗങ്ങളിൽ കോളറ,പ്ലേഗ്, ടൈഫോയിഡ്, സ്‌മോൾ പോക്സ് എന്നിവയാണ് നിലവിൽ ഉള്ളത്. Item No. 2 ആയി ചിക്കൻ പോക്സ് ആദ്യം ലിസ്റ്റിൽ ഉണ്ടായിരുന്നെങ്കിലും പിന്നീട് 1976 ലെ ഉത്തരവിലൂടെ അത് നീക്കം ചെയ്തു. അന്ന് നീക്കം ചെയ്ത ചിക്കൻ പോക്സ് ഇപ്പോൾ വീണ്ടും item 2 ആയി ലിസ്റ്റിൽ പുന:സ്ഥാപിച്ചു.
സർക്കാർ ജീവനക്കാർക്ക് ചിക്കൻ പോക്സ് വന്നാൽ അതിന് പ്രത്യേക ആകസ്മിക അവധി പുതുതായി അനുവദിച്ചതല്ല. കുടുംബാംഗങ്ങൾക്ക്
അസുഖം പിടിപെടുന്ന സാഹചര്യത്തിൽ സാധാരണ 21 ദിവസമാണ് ഇത് പ്രകാരം ജീവനക്കാരന് പ്രത്യേക ആകസ്മിക അവധിയായി അനുവദിക്കുന്നത്, പ്രത്യേക സാഹചര്യത്തിൽ 30 ദിവസവും.
സി.ഡി. സുനീഷ്.