തൃശൂർ പൂരം അലങ്കോലമാക്കിയതിനെ കുറിച്ചുള്ള എ.ഡി.ജി.പി. റിപ്പോർട്ട് അഭ്യന്തര സെക്രട്ടറി തള്ളി
- Posted on September 26, 2024
- News
- By Varsha Giri
- 73 Views
തൃശൂർ പൂരം അലങ്കോലപ്പെടുത്തിയതിനെ കുറിച്ചുളള എ.ഡി.ജി.പി. എം ആർ അജിത്ത് കുമാറിന്റെ അന്വേഷണ റിപ്പോർട്ട് തള്ളി. തൃശ്ശൂർ പൂരം കലക്കിയതിന് പിന്നിൽ ബാഹ്യ ഇടപെലില്ലെന്ന റിപ്പോർട്ടാണ് ആഭ്യന്തര സെക്രട്ടറി തളളിയത്. വീണ്ടും അന്വേഷണം വേണമെന്ന് ആഭ്യന്തര സെക്രട്ടറി നിർദ്ദേശിച്ചു.
പൂരം അലങ്കോലമാക്കിയതിനെ കുറിച്ച് സർക്കാരും പ്രതിപക്ഷവും മാധ്യമങ്ങളും ഉയർത്തിയ പ്രശ്നങ്ങളുടെ സാഹചര്യത്തിൽ അഭ്യന്തര സെക്രട്ടറിയുടെ നിലപാട് ശ്രദ്ധേയമാകുന്നു