സംസ്ഥാനത്ത് ബസ് ചാർജ് കുറയ്ക്കാൻ ഒരുങ്ങി സർക്കാർ ..

ബസ്‌ചാർജ് പുനർ-നിർണയിക്കുമ്പോൾ കഴിഞ്ഞ ജൂണിനു മുമ്പത്തെ നിരക്കിലേക്ക് പോകാൻ കഴിയില്ലെന്നാണ് ഗതാഗത വകുപ്പിന്റെ നിലപാട്.

കെ എസ് ആർ ടി സി  ബസുകളിൽ തിരക്കേറിത്തുടങ്ങിയ സാഹചര്യത്തിൽ ബസ് ചാർജ് കുറയ്ക്കാനായി സർക്കാർ ഒരുങ്ങുന്നു.ജസ്റ്റിസ് രാമചന്ദ്രൻ കമ്മീഷനെ ഇതിനായി സർക്കാർ ജനുവരിയിൽ സമീപിക്കും.നിലവിലെ നിരക്ക് എത്രവരെ കുറയ്ക്കാമെന്ന് പരിശോധിച്ച റിപ്പോർട്ട് നൽകാനായിരിക്കും ജസ്റ്റിസ് രാമചന്ദ്രൻ കമ്മീഷനെ ചുമതലപെടുത്തുക.രാമചന്ദ്രൻ കമ്മീഷന്റെ റിപ്പോർട്ട് പ്രകാരമായിരിക്കും പുതിയ നിരക്കുകൾ തീരുമാനിക്കുക.

ബസ്‌ചാർജ് പുനർ-നിർണയിക്കുമ്പോൾ കഴിഞ്ഞ ജൂണിനു മുമ്പത്തെ നിരക്കിലേക്ക് പോകാൻ കഴിയില്ലെന്നാണ് ഗതാഗത വകുപ്പിന്റെ നിലപാട്.ഡീസൽ വിലയിലുണ്ടായ വർധനവും പരിഗണിച്ച് മുമ്പത്തേതിൽ നിന്നും 10-15 % വർദ്ധന വരുന്ന രീതിയിലാകും പുതിയ നിരക്കെന്നാണ് സൂചന.

കോവിഡിനെ തുടർന്ന്  ബസുകളിൽ യാത്രക്കാരുടെ എണ്ണം കുറയ്‌ക്കേണ്ടി വന്നപ്പോൾ  കഴിഞ്ഞ ജൂൺ 2 ന്  അന്നത്തെ നിരക്കുകളിൽ 25% വർദ്ധന നടപ്പാക്കിയിരുന്നു.എന്നാൽ ഇപ്പോൾ യാത്രക്കാരുടെ എണ്ണം കൂടിയതോടെ ബസിൽ നിന്ന് യാത്ര ചെയ്യാനും അനുമതിയുണ്ട്.എല്ലാ ബസുകളും ജനുവരി 1 ഓടുകൂടി  നിരത്തിൽ ഇറക്കാനാണ് കെ എസ് ആർ ടി സി തീരുമാനിച്ചിരിക്കുന്നത്.

കടപ്പാട്-ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി .


ആര്യാ രാജേന്ദ്രൻ രാജ്യത്തെ ഏറ്റവും പ്രായംകുറഞ്ഞ മേയറാകും; തിരുവനന്തപുരത്തിന്‌ അപൂർവ നേട്ടം

https://enmalayalam.com/news/hgbqu9uQ

Author
No Image

Naziya K N

No description...

You May Also Like