തിരുവനന്തപുരത്ത് വാക്സിൻ ഉത്പാദന മേഖല സ്ഥാപിക്കാൻ തീരുമാനമായി

തിരുവനന്തപുരം തോന്നക്കലിലെ ലൈഫ് സയൻസ് പാർക്കിലാണ് വാക്സിൻ ഉൽപ്പാദന മേഖല സ്ഥാപിക്കാൻ തീരുമാനിച്ചത്

വാക്സിൻ ഉത്പാദന മേഖല കേരളത്തിൽ സ്ഥാപിക്കാൻ തീരുമാനമായി. തിരുവനന്തപുരം തോന്നക്കലിലെ ലൈഫ് സയൻസ് പാർക്കിലാണ് വാക്സിൻ ഉൽപ്പാദന മേഖല സ്ഥാപിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചത്.  ലൈഫ് സയൻസ് പാർക്കിൽ പൂർത്തിയാകുന്ന 85,000 ചതുരശ്ര അടി കെട്ടിടം വാക്സിൻ ഉൽപ്പാദന യൂണിറ്റുകൾ സ്ഥാപിക്കുവാൻ അനുയോജ്യമാണെന്ന് കമ്പനികൾ ഉറപ്പുവരുത്തിയാൽ വാർഷിക  പാട്ടത്തിന് നൽകും. 

പ്രത്യേക പാക്കേജ് വാക്സിൻ ഉത്പാദന യൂണിറ്റ് ആരംഭിക്കാൻ തയാറാകുന്ന ആങ്കർ വ്യവസായങ്ങൾക്ക് അനുവദിക്കും. 60 വർഷത്തേയ്ക്ക്  ലീസ് പ്രീമിയത്തിൻറെ 50 ശതമാനം സബ്സിഡിയോടെ ഭൂമി പാട്ടത്തിന് നൽകും. പാർക്കിൽ പ്രവർത്തിക്കുന്ന എല്ലാ കമ്പനികൾക്കുമായി പൊതു മലിനജല ശുദ്ധീകരണ പ്ലാൻറ്, സോളാർപ്ലാൻറ്, ജൈവമാലിന്യ സംസ്കരണ കേന്ദ്രം എന്നിവ കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡവലപ്പ്മെൻറ് കോർപ്പറേഷൻ നിർമ്മിക്കും.

കെ.എസ്.ഐ.ഡി.സി.യുമായുള്ള പാട്ടക്കരാർ രജിസ്റ്റർ ചെയ്യുന്നതിന് സ്റ്റാംപ് ഡ്യൂട്ടിയും രജിസ്ട്രേഷൻ ഫീസും ഒഴിവാക്കും. ഉപകരണങ്ങൾ, പ്ലാൻറ്, യന്ത്രങ്ങൾ എന്നിവയുടെ വിലയുടെ 30 ശതമാനം വരെയുള്ള തുക ഫിൽ ഫിനിഷ് യൂണിറ്റിന് ഒരു കോടി രൂപയ്ക്കകത്തും വാക്സിൻ ഉത്പ്പാദന യൂണിറ്റിന് അഞ്ച് കോടിരൂപയ്ക്കകത്തും സബ്സിഡിനിരക്കിലെ മൂലധനസഹായം എന്ന നിലയ്ക്ക് നൽകും.

ലൈഫ് സയൻസ് പാർക്കിൽ വാക്സിൻ ഉൽപ്പാദന യൂണിറ്റ് സ്ഥാപിക്കുന്നതിനുള്ള കൺസൾട്ടൻറായി വാക്സിൻ പ്രൊഡക്ഷൻ യൂണിറ്റ് വർക്കിംഗ് ഗ്രൂപ്പ് അംഗവും എച്ച്. എൽ.എൽ. ബയോടെക് ലിമിറ്റഡിലെ ഉദ്യോഗസ്ഥനുമായ വിജയകുമാർ സിസ്ളയെ നിയമിക്കും. ഡോ. ബി. ഇക്ബാലിൻറെ നേതൃത്വത്തിലുള്ള ടീമിനെ സംസ്ഥാന വാക്സിൻ നയം വികസിപ്പിക്കുന്നതിൻറെ ചുമതല ഏൽപ്പിക്കാനും തീരുമാനിച്ചു.

നെഞ്ചുറപ്പോടെ താലിബാൻ തോക്കിന് മുന്നിൽ ഒരു വനിത

Author
Sub-Editor

Sabira Muhammed

No description...

You May Also Like