പി.എസ്.സി; ഒഴിവുകൾ റിപ്പോർട്ട് ചെയ്യാൻ പുതിയ സമിതി

ചീഫ് സെക്രട്ടറിയുടെ മേൽനോട്ടത്തിൽ ധനകാര്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി,ഉദ്യോ​ഗസ്ഥ ഭരണ പരിഷ്കാര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി എന്നിവരുൾപ്പെട്ടതാണ് സമിതി

എല്ലാ വകുപ്പുകളിലേയും മുഴുവൻ ഒഴിവുകളുടെയും റിപ്പോർട്ടുകൾ വേഗത്തിലാക്കാൻ ‌നിർദേശം നൽകിയെന്ന് നിയമ സഭയിൽ മുഖ്യമന്ത്രി. പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ സമയപരിധി ഉടൻ തീരുന്ന റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടണമെന്ന സബ് മിഷന് മറുപടി  നൽകുകയായിരുന്നു മുഖ്യമന്ത്രി. 

ഒഴിവുകൾ വേഗത്തിൽ കൃത്യമായി റിപ്പോർട്ട് ചെയ്യാൻ നിർദേശം നൽകിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കർശന നടപടി വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ  സ്വീകരിക്കും. ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതിൻ്റെ കൃത്യത ഉറപ്പു വരുത്താൻ പരിശോധനകളുമുണ്ടാകുമെന്ന് നിയമസഭയെ  മുഖ്യമന്ത്രി അറിയിച്ചു.

കൃത്യതയോടെ എല്ലാ ഒഴിവുകളും റിപ്പോർട്ട് ചെയ്യുന്നതിന് ഓൺലൈൻ സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. അഡ്മിനിസ്ട്രേറ്റീവ് വിജിലൻസ് വിവിധ ഓഫിസുകളിൽ ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതിന്റെ കൃത്യത ഉറപ്പ് വരുത്തനായി പരിശോധന നടത്തുന്നുണ്ട്. ഇതിനു പുറമേ ചീഫ് സെക്രട്ടറിയുടെ മേൽനോട്ടത്തിൽ ധനകാര്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി,ഉദ്യോ​ഗസ്ഥ ഭരണ പരിഷ്കാര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി എന്നിവരുൾപ്പെട്ട സമിതിക്ക് രൂപം കൊടുത്തിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

ഓ​ഗസ്റ്റ് ‌‌‌‌‌നാലിന് 500ലേറെ റാങ്ക് പട്ടികകളുടെ കാലാവധി അവസാനിക്കു‌കയാണ്. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രി നിയമനാധികാരികൾ മുഴുവൻ ഒഴിവുകളും  പി എസ് സിക്ക് റിപ്പോർട്ട് ചെയ്യുന്നുണ്ടെന്ന് ഉറപ്പിക്കാൻ  മന്ത്രിമാർക്ക് നിർദ്ദേശം നൽകിയത്. പി എസ് സിക്ക് റിപ്പോർട്ട് ചെയ്യാൻ കഴിയാത്ത കേസുകൾ കണ്ടെത്തി ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിക്ക് റിപ്പോർട്ട് ചെയ്യാനും വകുപ്പ് അധ്യക്ഷന്മാർക്ക് നിർദേശം നൽകിയിട്ടുണ്ട്.

സ്പുഡ്നിക്ക് വാക്സിൻ നിർമ്മാണം; കേരളത്തിനും പരിഗണന

Author
Citizen journalist

Amal Sebastian

No description...

You May Also Like