ഇരട്ട വോട്ട് : മാര്‍ഗ്ഗരേഖ പുറത്തിറക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍ !

ഇരട്ട വോട്ട് പട്ടികയിൽ ഉൾപ്പെട്ടവർ ബൂത്തിൽ വോട്ടിനു മുമ്പ് സത്യവാങ്മൂലം നൽകണം . 

ഹൈക്കോടതി ഉത്തരവ് നടപ്പാക്കി ഇരട്ട വോട്ട് തടയാൻ മാര്‍ഗ്ഗരേഖ പുറത്തിറക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഒന്നിലേറെ വോട്ടിന് ശ്രമിക്കുന്നവർക്കെതിരെ ക്രിമിനൽ നടപടി പ്രകാരം ഒരു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കുന്ന വകുപ്പിട്ട് കേസെടുക്കും. ഇരട്ട വോട്ട് പട്ടികയിൽ ഉൾപ്പെട്ടവർ ബൂത്തിൽ വോട്ടിനു മുമ്പ് സത്യവാങ്മൂലം നൽകണമെന്നും  പട്ടികയിലുള്ളവരുടെ വിരലടയാളവും ഫോട്ടോയും എടുക്കുമെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ വ്യക്തമാക്കി. എല്ലാ പ്രിസൈഡിംഗ് ഓഫിസർമാർക്കും ഇരട്ട വോട്ട് പട്ടിക കൈമാറും. ഇരട്ടവോട്ടുകളുടെ പട്ടിക രാഷട്രീയ പാര്‍ട്ടികള്‍ക്കും പ്രിസൈഡിംഗ് ഓഫീസര്‍മാര്‍ക്കും നല്‍കണം എന്നായിരുന്നു ഹൈക്കോടതി നിർദ്ദേശം . 38586 ഇരട്ട വോട്ടുകള്‍ കണ്ടെത്തിയതായാണ്  തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഹൈക്കോടതിയെ അറിയിച്ചത്.

പുത്തൻ പരിഷ്‌ക്കാരവുമായി യൂട്യൂബ് !

Author
No Image
Sub-Editor

Sabira Muhammed

No description...

You May Also Like