നടി ശരണ്യ ശശി വിടവാങ്ങി

കോവിഡ് ബാധിച്ചു രോഗമുക്തമായെങ്കിലും ന്യുമോണിയ പിടികൂടിയതോടെ ആരോഗ്യസ്ഥിതി മോശമാവുകയായിരുന്നു

നടി ശരണ്യ ശശി വിടവാങ്ങി. ക്യാൻസർ ബാധിച്ചതിനെ തുടർന്ന്  പത്ത് വര്‍ഷത്തോളമായി ചികിത്സയിലായിരുന്നു. ഉച്ചയ്ക്ക് 12.40 ഓടെ തിരുവന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സക്കിടെയായിരുന്നു അന്ത്യം.  ശരണ്യയിൽ ബ്രെയിൻ ട്യൂമർ ആദ്യം തിരിച്ചറിയുന്നത് 2012ലാണ്. അന്ന് മുതൽ പല തവണ രോഗത്തെ തോൽപ്പിച്ച് ആത്മവിശ്വാസം കൊണ്ട് ജീവിതത്തിലേക്ക് തിരിച്ചുവന്നിരുന്നു.

11 തവണ അർബുദ ബാധയെ തുടർന്ന് ശരണ്യ ശസ്ത്രക്രിയക്ക് വിധേയായിരുന്നു. കോവിഡ് ബാധിച്ചു രോഗമുക്തമായെങ്കിലും ന്യുമോണിയ പിടികൂടിയതോടെ ആരോഗ്യസ്ഥിതി മോശമാവുകയായിരുന്നു. ഏറെ നാളത്തെ ചികിത്സയ്ക്ക് ശേഷം ന്യുമോണിയയിൽ നിന്ന് മുക്തയായ ശരണ്യ നീട്ടിൽ തിരിച്ചെത്തി. പിന്നീട് രക്തത്തിൽ സോഡിയത്തിന്റെ അളവ് കുറഞ്ഞതിനെ തുടർന്ന് വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. 

രോഗാവസ്ഥ നിരന്തരം വേട്ടയാടുമ്പോള്‍ ചികിത്സ ലഭ്യമാക്കാന്‍ ശരണ്യ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി മുന്‍പ് സമൂഹമാധ്യമങ്ങളിലൂടെ വാര്‍ത്തയായിരുന്നു. സാമൂഹ്യപ്രവര്‍ത്തകനായ സൂരജ് പാലാക്കാരനും നടി സീമ ജി നായരും ശരണ്യയുടെ അവസ്ഥ വ്യക്തമാക്കി സഹായമഭ്യര്‍ഥിച്ച് രംഗത്തെത്തിയിരുന്നു.

ബോളിവുഡ് നടൻ അനുപം ശ്യാം അന്തരിച്ചു

Author
Sub-Editor

Sabira Muhammed

No description...

You May Also Like