നാല് പതിറ്റാണ്ടിന്റെ ചരിത്രം തിരുത്തി പുരുഷ ഹോകിയിൽ ഇന്ത്യക്ക് വെങ്കലം
- Posted on August 05, 2021
- Sports
- By Aleena T Jose
- 306 Views
നീണ്ട 41 വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് ഇന്ത്യ ഹോക്കി മെഡൽ നേടുന്നത്

അതിശക്തമായ തിരിച്ചുവരവ്, നാല് പതിറ്റാണ്ടിന്റെ ചരിത്രം തിരുത്തി ടോക്യോ ഒളിoബിക്സിൽ പുരുഷ ഹോക്കിയിൽ ഇന്ത്യക്ക് വെങ്കലം. കരുത്തരായ ജർമനിയെ നലിനെതിരെ അഞ്ചു ഗോളുകൾ വീഴ്ത്തിയാണ് ഇന്ത്യ വെങ്കലം സ്വന്തമാക്കിയത്. അവസാനമിനിറ്റിലെ പെനാൽറ്റി കോർണർ ഉൾപ്പടെ ഗോൾ പോസ്റ്റിന് മുന്നിൽ തടഞ്ഞുo ഇന്ത്യൻ മെഡൽ സ്വപ്നങ്ങൾക്ക് കാവൽ നിന്ന് ഇന്ത്യൻ ഹോക്കി ടീമിന് അഭിമാനമായി മാറിയിരിക്കുകയാണ് മലയാളി ഗോൾ കീപ്പർ പി ആർ ശ്രീജിഷ്.
ആദ്യഘട്ടത്തിൽ 3-1 ന് പിന്നിലായിരുന്ന ഇന്ത്യ സിമ്രാൻജിത്ത് സിങ്ങിന്റെ ഇരട്ട ഗോളിലൂടെയാണ് അതിശക്തമായി തിരിച്ചുവന്ന് മെഡൽ സ്വന്തമാക്കിയത്. ഹാർദിക് സിങ്, ഹർമൻ പ്രീത് സിങ്, രൂപീന്ദർ പാൽ സിങ് എന്നിവരുടെയായിരുന്നു മറ്റു ഗോളുകൾ. ടോക്ക്യോ ഒളിoബിക്സിൽ ഇന്ത്യയുടെ അഞ്ചാം മെഡലാണിത്. നീണ്ട 41 വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് ഇന്ത്യ ഹോക്കി മെഡൽ നേടുന്നത്.