രാജ്യത്ത് ഒറ്റ വിലക്ക് വാക്സിൻ ലഭ്യമാക്കണം; സുപ്രിംകോടതി

എന്താണ് രാജ്യത്ത് സംഭവിക്കുന്നതെന്ന് കേന്ദ്രസർക്കാർ മനസിലാക്കണമെന്നും യാഥാർഥ്യങ്ങൾ തിരിച്ചറിഞ്ഞ്  ആവശ്യമായ മാറ്റം വാക്സിൻ നയത്തിൽ വരുത്തണമെന്നും കോടതി നിർദേശിച്ചു. 

കേന്ദ്രത്തിനും സംസ്ഥാനത്തിനും ഒരേ വിലയ്ക്ക് വാക്സിൻ ലഭ്യമാക്കണമെന്ന് സുപ്രിംകോടതി. രാജ്യത്തിന് ഒറ്റ വാക്സിൻ വില വേണമെന്ന് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചു.  എന്താണ് രാജ്യത്ത് സംഭവിക്കുന്നതെന്ന് കേന്ദ്രസർക്കാർ മനസിലാക്കണമെന്നും യാഥാർഥ്യങ്ങൾ തിരിച്ചറിഞ്ഞ്  ആവശ്യമായ മാറ്റം വാക്സിൻ നയത്തിൽ വരുത്തണമെന്നും കോടതി നിർദേശിച്ചു. 

എന്താണ് ഇന്ത്യയുടെ വാക്സിൻ നയം എന്നും കോടതി ചോദിച്ചു. കേന്ദ്രം ഫെഡറൽ തത്വങ്ങൾ പ്രകാരമല്ലേ പ്രവർത്തിക്കേണ്ടതെന്നും അങ്ങനെയെങ്കിൽ കേന്ദ്രം വാക്സിൻ വാങ്ങി സംസ്ഥാനങ്ങൾക്ക് നൽകണമെന്നും സംസ്ഥാനങ്ങളെ നിരാലംബരാക്കരുതെന്നും നിരീക്ഷിച്ചു. വാക്സിൻ നയവുമായി കേന്ദ്രം  മുന്നോട്ടു വരണമെന്ന് സുപ്രിംകോടതി ആവശ്യപ്പെട്ടു.  ഫൈസർ പോലുള്ള വാക്സിൻ കമ്പനികളുമായി സംസാരിക്കുന്നുണ്ടെന്ന് മറുപടിയായി കേന്ദ്രസർക്കാർ പറഞ്ഞു. ശ്രമങ്ങൾ വിജയിച്ചാൽ ഈ വർഷം അവസാനത്തോടെ വാക്സിനേഷൻ നടപടികളിൽ വൻമാറ്റമുണ്ടാകും. 

കോവിൻ ആപ്പിനെയും  വിമർശിച്ച കോടതിയോട് മറുപടിയായി ഗ്രാമപ്രദേശങ്ങളിൽ മൊബൈൽ ഇല്ലാത്തവർക്ക് സെന്ററുകളിൽ പോയി രജിസ്റ്റർ ചെയ്യാമെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത അറിയിച്ചു. ഇത് പ്രയോഗികമാണോയെന്ന് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ചോദിച്ചു. ആറ് മാസത്തിനകം മഹാമാരിയെ നിയന്ത്രിക്കാൻ സാധിച്ചില്ലെങ്കിൽ വൈറസ് വകഭേദം വരാൻ സാധ്യതയുണ്ടെന്നും വിദഗ്ധർ ആ തരത്തിലാണ് പറയുന്നതെനനും ഡിസംബറിലോ പരമാവധി ജനുവരിയിലോ വാക്സിനേഷൻ പൂർത്തിയാക്കേണ്ടതുണ്ടെന്നും അമിക്കസ് ക്യൂറി ജയ്ദീപ് ഗുപ്ത കോടതിയൽ പറഞ്ഞു.

ലക്ഷദ്വീപിലെ തെങ്ങിലടക്കം കാവി നിറം പൂശി

Author
Sub-Editor

Sabira Muhammed

No description...

You May Also Like