റെസ്റ്റ് ഇൻ പീസ്,Rip - ലാജോ ജോസ്
- Posted on August 06, 2021
- Ezhuthakam
- By Swapna Sasidharan
- 461 Views
ലാജോ ജോസ് എന്ന എഴുത്തുകാരന്റെ മികച്ചൊരു എഴുത്താണിതെന്നു നിസ്സംശയം പറയാൻ സാധിക്കും

"ഗോൾഡൻ റിട്ടയർമെന്റ് ഹോം " എന്ന ആഡംബര ഓൾഡ് ഏജ് ഹോം ലെ അന്തേവാസികളായ അന്നമ്മ സൈമൺ, അവരുടെ ഇളയ മകൻ ബ്രിട്ടോ എന്നിവർ വളരെ അടുത്തടുത്ത കാലയളവിൽ മരണപ്പെടുന്നു. ആദ്യം മരണപ്പെട്ട ബ്രിട്ടോയുടെ മരണത്തിൽ സംശയാലുവായ അന്നമ്മ അതിന്റെ പുറകിലെ ദുരൂഹതകൾ കണ്ടെത്തുന്നതിനായി മറ്റൊരാന്തേവാസിയായ ഫ്രെഡറിക് ന്റെ സഹായം തേടുന്നു. എന്തെങ്കിലും സഹായം ചെയ്യാൻ ഫ്രെഡറിക് നു സാവകാശം ലഭിക്കും മുൻപേ അന്നമ്മയും മരണപ്പെടുന്നു.
പഴയൊരു പട്ടാളക്കാരൻ കൂടിയായ ഫ്രെഡറിക്, തന്റെതായ രീതിയിൽ ആ രണ്ടു മരണങ്ങൾക്ക് പുറകിലെ ദുരൂഹതകൾ കണ്ടെത്തുന്നു.
ലാജോ ജോസ് എന്ന എഴുത്തുകാരന്റെ മികച്ചൊരു എഴുത്താണിതെന്നു നിസ്സംശയം പറയാൻ സാധിക്കും. പൊതുവെ ക്രൈം ത്രില്ലർ എഴുത്തുകാർ ഒരേ genre ൽ എഴുതിപ്പോകുന്നതായിട്ടാണ് കണ്ടിട്ടുള്ളത്. കൂടാതെ മറ്റു genre കളിൽ കാണുന്ന തോതിലുള്ള വയലൻസ് ഒന്നും കോസി മിസ്റ്ററി genre ൽ കാണാൻ കഴിയില്ല. ലാ ജോയുടെ ഒരു പ്രത്യേകത ഓരോ നോവലിലും വ്യത്യസ്ത genre പരീക്ഷിക്കുന്നു എന്നതാണ്.
RIP എന്ന നോവലിൽ തന്നെ മറ്റൊരു നോവൽ ആഖ്യാനത്തിലൂടെയാണ് കഥ മുന്നോട്ട് പോകുന്നത്.പ്രൊഫഷണൽ ആയൊരു കുറ്റാന്വേഷകൻ ഇല്ലെന്നുള്ളതും ശ്രദ്ധേയമാണ്.
കോസി മിസ്റ്ററി എന്ന ഗണത്തിൽ പെടുന്നത് കൊണ്ടു തന്നെ സമയമെടുത്ത് വായിച്ചാൽ നല്ലൊരു വായനാനുഭവം പ്രതീക്ഷിക്കാം
©സ്വപ്ന