മനോവികാരങ്ങളുടെ മനോഹര ചിത്രം; ഇന്ന് ലോക ഇമോജി ദിനം

മനസ്സിലെ വികാരങ്ങളെ ഇത്ര സിംപിള്‍ ആയി മനോഹരമായി അവതരിപ്പിക്കാന്‍ കഴിയുന്ന മറ്റൊന്നില്ല. 

ഇമോജികൾ മനോവികാരങ്ങളുടെ ടെക് ഭാഷയാണ്. അതുകൊണ്ട് തന്നെ ഇന്ന് ഏതുതരം സൈബര്‍ സംഭാഷണങ്ങളിലും ഒഴിവാക്കാന്‍ കഴിയാത്ത കാര്യമായി മാറിയിരിക്കുന്നു ഇവ.  ഇന്ന് ജൂലൈ 17, ലോക ഇമോജി ദിനം. 2014 മുതലാണ് ഇമോജി ദിനം  ഇമോജിപീഡിയ സ്ഥാപകൻ ജെർമ്മി ബർഗ് ആചരിച്ചു തുടങ്ങിയത്. 

ഇമോജികളില്ലാത്ത സോഷ്യല്‍ മീഡിയ നമുക്കിന്ന് ചിന്തിക്കാനാകില്ല. മനസ്സിലെ വികാരങ്ങളെ ഇത്ര സിംപിള്‍ ആയി മനോഹരമായി അവതരിപ്പിക്കാന്‍ കഴിയുന്ന മറ്റൊന്നില്ല.  ഇമോജിക്ക് ഒക്‌സ്‌ഫോര്‍ഡ് നല്‍കുന്ന അര്‍ത്ഥം ഫെയ്‌സ് വിത്ത് ടിയേഴ്‌സ് ഓഫ് ജോയ് അഥവാ വികാരങ്ങള്‍ ഉള്‍ക്കൊള്ളുന്ന മുഖം എന്നാണ്. 


1999ല്‍  ജപ്പാനിലാണ് ഇമോജിയുടെ ജനനം. ചിത്രങ്ങള്‍ പോലെ എഴുതുന്ന ജാപ്പനീസ് ഭാഷയില്‍ 'ഇ' എന്നാല്‍ ചിത്രം എന്നും 'മോ' എന്നാല്‍ എഴുത്ത്, 'ജി' എന്നാല്‍ അക്ഷരം എന്നുമാണ് അർഥം. ജപ്പാനീസ് അര്‍ട്ടിസ്റ്റ്, ഷിഗറ്റെകാ കുരീറ്റയാണ് ഇമോജികളുടെ പിതാവ്. എന്‍ടിടി ഡോക്കോമോ എന്ന മൊബൈല്‍ഫോണ്‍ കമ്പനിയിലെ ജീവനക്കാരനായിരുന്നു കുരീറ്റ. ഔദ്യോഗിക സംഭാഷണങ്ങള്‍ കുറഞ്ഞ അക്ഷരങ്ങളില്‍ അയയ്ക്കാന്‍ വേണ്ടിയാണ് കുരീറ്റ ഈ രീതി കണ്ടുപിടിച്ചത്.

ഇന്നത്തെപ്പോലെ സൗന്ദര്യമുള്ള ഇമോജികളല്ല ആദ്യം ഉണ്ടായിരുന്നത്. 12X12 പിക്സലുകളിലുള്ള ഒരു ഗ്രിഡിലാണ് കുരീറ്റ ഇമോജികള്‍ വരച്ചിരുന്നത്. ജപ്പാനിലെ കാര്‍ട്ടൂണ്‍ അനിമേഷന്‍ രീതിയായ മാംഗയാണ് അദ്ദേഹത്തിന് ആശയങ്ങളെയും വികാരങ്ങളെയും ചിത്രരൂപത്തിലാക്കാനുള്ള പ്രചോദനം നല്‍കിയത്.

ലോകത്തെ ഇമോജികൾക്കുള്ള സർവ വിജ്ഞാനകോശം എന്നറിയപ്പെടുന്ന റഫറൻസ് വെബ്‌സൈറ്റ് ആണ് ഇമോജിപീഡിയ. ഇമോജിപീഡിയയിൽ ഓരോ ഇമോജികൾക്കുമുള്ള അർത്ഥവും വിശദാംശങ്ങളുമുണ്ട്. 2013ൽ ജെർമ്മി ബർജ് ആണ് ഇമോജിപീഡിയ സ്ഥാപിച്ചത്. 


ഇമോജിപീഡിയ  2021 ലെ ജനപ്രിയ ഇമോജിയായി തിരഞ്ഞെടുത്തിരിക്കുന്നത് 'ഹാർട്ട് ഓൺ ഫയർ' ഇമോജി ആണ്.  ഈ ഇമോജിക്കാണ് ഏറ്റവും കൂടുതല്‍ വോട്ട് കിട്ടിയത്. 'ഫേസ് വിത്ത് ദി സ്പൈറൽ ഐ' ഇമോജി രണ്ടാം സ്ഥാനവും, 'സ്മൈലിങ് ഫേസ് വിത്ത് ടിയർ' ഇമോജി മൂന്നാം സ്ഥാനവും നേടി.  വേള്‍ഡ് ഇമോജി അവാര്‍ഡ്‌സ് എന്ന ട്വിറ്റര്‍ പേജിലൂടെയാണ് പ്രഖ്യാപനം നടന്നിരിക്കുന്നത്.

പേപ്പർ ബാഗിനായി ഒരുദിനം

Author
Sub-Editor

Sabira Muhammed

No description...

You May Also Like