കൊച്ചി മെട്രോ; പേട്ട-എസ്എൻ ജംഗ്ഷൻ ട്രയൽ റൺ നാളെ നടത്തും

റെയിൽ പാത ട്രയൽ റണ്ണിന് സജ്ജമായി കഴിഞ്ഞു

കൊച്ചി മെട്രോയുടെ പേട്ട മുതൽ എസ്എൻ ജംഗ്ഷൻ വരെയുള്ള ട്രയൽ റൺ നാളെ നടക്കും. ഞായറാഴ്ച  രാത്രി 12 മണി മുതൽ തിങ്കളാഴ്ച പുലർച്ചെ വരെയും തിങ്കളാഴ്ച രാത്രി 12 മണി മുതൽ ചൊവ്വാഴ്ച പുലർച്ചെ വരെയുമാണ് ട്രയൽ റൺനടത്തുക.

കൊച്ചി മെട്രോയുടെ പേട്ട മുതൽ എസ്.എൻ ജംഗ്ഷൻ വരെയുള്ള റെയിൽ പാത ട്രയൽ റണ്ണിന് സജ്ജമായി കഴിഞ്ഞു. വടക്കേകോട്ട, എസ്.എൻ ജംഗ്ഷൻ സ്റ്റേഷനുകളുടെ നിർമാണവും അവസാന ഘട്ടത്തിലാണ്. കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് നേരിട്ട് ഏറ്റെടുത്ത് നിർമിക്കുന്ന ആദ്യ പാതയാണ് 2 കിലോമീറ്റർ നീളമുള്ള പേട്ട മുതൽ എസ്.എൻ ജംഗ്ഷൻ വരെയുള്ളത്.

ആദ്യഘട്ട നിർമാണം നടത്തിയിരുന്നത് ഡെൽഹി മെട്രോ റെയിൽ കോർപ്പറേഷനായിരുന്നു. 2019 ഒക്ടോബറിലാണ് ഈ പാത നിർമാണം ആരംഭിച്ചത്. കൊവിഡും തുടർന്നുള്ള ലോക്ഡൗണും ഉണ്ടായെങ്കിലും കൊവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ടുതന്നെ സമയബന്ധിതമായി കെ.എം.ആർ.എൽ നിർമാണം പൂർത്തിയാക്കുകയായിരുന്നു.

വിലക്കേർപ്പെടുത്തി ഞായറാഴ്ച വരെ നിരോധനാജ്ഞ

Author
Sub-Editor

NAYANA VINEETH

No description...

You May Also Like