യുക്രൈൻ – റഷ്യ യുദ്ധം അവസാനിപ്പിക്കാൻ സാധ്യത; സമാധാന ചർ‌ച്ചകളിൽ പുരോ​ഗതി

ഇനിയും യുദ്ധം മുന്നോട്ട് പോയാൽ ഒരു കോടി വരെ അഭയാർത്ഥികളുണ്ടാവുമെന്നാണ് നി​ഗമനം


യുക്രൈൻ – റഷ്യ യുദ്ധം അവസാനിക്കുകയാണെന്ന സൂചന നൽകി ഇരു രാജ്യങ്ങളും തമ്മിലുള്ള സമാധാന ചർച്ചകളിൽ പുരോ​ഗതി. പതിനഞ്ചിന രൂപരേഖ തയ്യാറാക്കാൻ ധാരണയായതായി യുക്രൈൻ അറിയിച്ചു.

കരാറിൽ വെടി നിർത്തലും യുക്രൈൻ സേനയുടെ പിൻമാറ്റവും സൂചിപ്പിക്കുന്നുണ്ട്. ഇനിയും യുദ്ധം മുന്നോട്ട് പോയാൽ ഒരു കോടി വരെ അഭയാർത്ഥികളുണ്ടാവുമെന്നാണ് നി​ഗമനം.

ഇന്റർനാഷണൽ കോർട്ട് ഒഫ് ജസ്റ്റിസിൽ നേരത്തേ യുക്രൈൻ പരാതി നൽകിയിരുന്നു. അതിന്റെ വിധി ഈ മിനിട്ടുകളിൽ വന്നുകൊണ്ടിരിക്കുകയാണ്.

ഇത് പരമാധികാര രാഷ്ട്രത്തിന് നേരെയുള്ള അധിനിവേഷമാണിതെന്ന തരത്തിൽ ഇന്റർനാഷണൽ കോർട്ട് ഒഫ് ജസ്റ്റിസ് അഭിപ്രായപ്രകടനം നടത്തിയിരുന്നു.

സെലൻസ്കി മറ്റ് രാജ്യത്തലവൻമാരോട് നിരന്തരം ആശയവിനിമയം നടത്തി ലോക മനസാക്ഷി യുക്രൈന് അനുകൂലമാക്കിയത്റഷ്യയ്ക്ക് തിരിച്ചടിയായിട്ടുണ്ട്.

നേരത്തേ, ചെർണിവിൽ ഭക്ഷണം വാങ്ങാൻ നിന്നവർക്ക് നേരെ റഷ്യൻ സൈന്യം വെടിവെച്ചതിനെ തുടർന്ന് പത്ത് പേർ കൊല്ലപ്പെട്ടിരുന്നു. കീവിലെ അമേരിക്കൻ എംബസിയാണ് വാർത്ത പുറത്തുവിട്ടത്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. 

അധിനിവേശത്തിന്റെ ഇരുപത്തിയൊന്നാം ദിനത്തിൽ യുക്രൈന്റെ കൂടുതൽ നഗരങ്ങളിലേക്ക് ആക്രമണം വ്യാപിപ്പിച്ചിരിക്കുകയാണ് റഷ്യ. കരിങ്കടലിന്റെ നിയന്ത്രണം കഴിഞ്ഞ ദിവസം റഷ്യൻ സേന ഏറ്റെടുത്തിരുന്നു. ഇതോടെ യുക്രൈന്റെ കടൽവഴിയുള്ള അന്താരാഷ്ട്രവ്യാപാരവും നിലച്ചിരിക്കുകയാണ്.

റഷ്യൻ അധിനിവേശത്തിനെതിരേ കർശന നിലപാട് സ്വീകരിക്കാൻ നാറ്റോയുടെ മേൽ സമ്മർദം ശക്തമാക്കുമെന്ന് യുക്രൈൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്‌കി അറിയിച്ചിട്ടുണ്ട്.

പാ​ശ്ചാ​ത്യ ഉ​പ​രോ​ധ​ങ്ങ​ളു​ടെ ആ​ഘാ​തം കു​റ​യ്ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി ക​ളു​ടെ ഭാ​ഗ​മാ​യാ​ണ് റ​ഷ്യ​യു​ടെ തീ​രു​മാ​നം

Author
Sub-Editor

NAYANA VINEETH

No description...

You May Also Like