മൂത്താശാരിയായി മാമുക്കോയ; 'ഉരു'വിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
- Posted on September 28, 2021
- Cinemanews
- By JAIMOL KURIAKOSE
- 216 Views
ബേപ്പൂരിലെ ഉരു നിര്‍മാണത്തൊഴിലുമായി ബന്ധപ്പെട്ട ജീവിതങ്ങളുടെ കഥയാണ് ചിത്രത്തിന്റെ പ്രമേയം

മാമുക്കോയ വ്യത്യസ്ത വേഷത്തിൽ എത്തുന്ന പുതിയ ചിത്രമാണ് 'ഉരു'. ഇ എം അഷ്‌റഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ എഴുത്തുകാരൻ കെ പി രാമനുണ്ണി പുറത്ത് വിട്ടു. ഇ എം അഷ്‌റഫ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും. സാം പ്രൊഡക്ഷന്റെ ബാനറിൽ ആണ് ചിത്രം നിര്‍മിക്കുന്നത്.
ബേപ്പൂരിലെ ഉരു നിര്‍മാണത്തൊഴിലുമായി ബന്ധപ്പെട്ട ജീവിതങ്ങളുടെ കഥയാണ് ചിത്രത്തിന്റെ പ്രമേയം. മൂത്താശാരി ആയിട്ടാണ് മാമുക്കോയ ചിത്രത്തില്‍ എത്തുന്നത്. മരത്തടി മേഖലയുമായി ബന്ധപ്പെട്ട തൊഴിൽ ചെയ്ത മാമുക്കോയ തന്റെ ജീവിതാനുഭവങ്ങൾ കൂടി ഉരുവിൽ പങ്കുവെക്കുന്നു.
മഞ്‍ജു പത്രോസ്, അർജുൻ, ആൽബർട്ട് അലക്സ് അനിൽ ബാബു, അജയ് കല്ലായി, രാജേന്ദ്രൻ തായാട്ട് , ഗീതിക , ശിവാനി, സാഹിർ പി കെ , പ്രിയ , എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. റിലീസ് ചടങ്ങിൽ നിർമാതാവ് മൻസൂർ പള്ളൂർ , അസ്സോസിയേറ്റ് ഡയറക്ടർ ഷൈജു ദേവദാസ് , എഡിറ്റർ ഹരി ജി നായർ , നാടൻ പാട്ടു ഗായകൻ ഗിരീഷ് ആമ്പ്ര എന്നിവർ പങ്കെടുത്തു.