ഒരു കുപ്പിക്ക് ഒരു കുപ്പി സൗജന്യം ; മദ്യ വിപണിയിൽ വൻ കുതിപ്പ്
വിസ്‌കി, ബിയര്‍ ബ്രാന്‍ഡുകളില്‍ ഒന്ന് വാങ്ങൂ ഒന്ന് സൗജന്യം എന്ന വാഗ്ദാനമാണ് നല്‍കുന്നത്

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്തുടനീളമുള്ള മദ്യശാലകളില്‍ തിരക്കിനെ തുടര്‍ന്ന് മദ്യ ബ്രാന്‍ഡുകള്‍ക്ക് കിഴിവു നല്‍കുന്നത് നിര്‍ത്താന്‍ എല്ലാ മദ്യവില്‍പ്പന ശാലകളോടും ഡല്‍ഹി സര്‍ക്കാര്‍ ഉത്തരവിട്ടു.തിരഞ്ഞെടുത്ത ചില വിസ്‌കി, ബിയര്‍ ബ്രാന്‍ഡുകളില്‍ ഒന്ന് വാങ്ങൂ ഒന്ന് സൗജന്യം എന്ന വാഗ്ദാനമാണ് നല്‍കുന്നത്.
ലൈസന്‍സികള്‍ അവരുടെ ചില്ലറ വില്‍പ്പന കേന്ദ്രങ്ങള്‍ വഴി കിഴിവ് വാഗ്ദാനം ചെയ്യുന്നതിന്റെ ഫലമായി, മദ്യശാലകള്‍ക്ക് പുറത്ത് വന്‍ ജനക്കൂട്ടം തടിച്ചുകൂടി ക്രമസമാധാന പ്രശ്നങ്ങള്‍ക്ക് ഇടയാക്കുകയും അസൗകര്യമുണ്ടാക്കുകയും ചെയ്യുന്ന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതാണ് സര്‍ക്കാര്‍ ഉത്തരവിന് കാരണം.ഡല്‍ഹി എക്സൈസ് കമ്മീഷണര്‍ ലൈസന്‍സികള്‍ക്ക് ഇളവുകളും കിഴിവുകളും നല്‍കുന്നത് ഉടന്‍ നിര്‍ത്താന്‍ നിര്‍ദ്ദേശം നല്‍കി, നിയമങ്ങള്‍ ലംഘിക്കുന്ന മദ്യശാലകള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് മുന്നറിയിപ്പ് നല്‍കി.
എഎസ്‌ഐ സി.ജി സജികുമാര്‍, വനിതാ പൊലീസ് വിദ്യാരാജന്‍ എന്നിവരെയാണ് സസ്‌പെൻഡ് ചെയ്‌തത്