റെയിൽ പാളത്തിൽ നിന്നും അറുപതു കാരന്റെ ജീവൻ രക്ഷിച്ചു പതിമൂന്ന്കാരൻ.
പാളത്തിനും ജീവനും ഇടയിലേക്കാണ് ആദില്‍ ഓടിക്കയറിയത്. നിമിഷങ്ങളുടെ വ്യത്യാസത്തില്‍ അപകടപ്പാളത്തില്‍ നിന്ന് പതിമൂന്നുകാരന്‍ വലിച്ചെടുത്ത് അറുപതുകാരന്റെ ജീവന്‍.

പാളത്തിനും ജീവനും ഇടയിലേക്കാണ് ആദില്‍ ഓടിക്കയറിയത്. നിമിഷങ്ങളുടെ വ്യത്യാസത്തില്‍ അപകടപ്പാളത്തില്‍ നിന്ന് പതിമൂന്നുകാരന്‍ വലിച്ചെടുത്ത് അറുപതുകാരന്റെ ജീവന്‍.
പിറവം റോഡ് റെയില്‍വേ സ്റ്റേഷന് സമീപം തോന്നല്ലൂര്‍ ശ്രാങ്കുഴി കട്ടിങ്ങിലെ പാളത്തില്‍ കഴിഞ്ഞ ചൊവ്വാഴ്ചയാണ് 'ത്രില്ലര്‍' നടന്നത്.
പാളത്തില്‍ ബോധരഹിതനായിക്കിടന്ന ആളെ ട്രെയിന്‍ പോകുന്നതിനു നിമിഷങ്ങള്‍ക്കു മുന്‍പ് വലിച്ചുനീക്കിയാണ് ഏഴാം ക്ലാസുകാരന്‍ രക്ഷകനായത്. തോന്നല്ലൂര്‍ ശ്രാങ്കുഴിയില്‍ സിജു- അമ്ബിളി ദമ്ബതികളുടെ മകന്‍ ആദില്‍ സിജുവാണ് ശ്രാങ്കുഴിയില്‍ മോഹനനെ ട്രെയിനിന്റെ അടിയില്‍പെടാതെ രക്ഷിച്ചത്. ചൊവ്വാഴ്ച വൈകിട്ട് മൂന്നിനാണ് സംഭവം.
അവധിദിനത്തില്‍ വീടിന് സമീപത്തെ പാടത്ത് ചൂണ്ട ഇടാന്‍ പോയതായിരുന്നു ആദില്‍. ഈ സമയമാണ് എറണാകുളത്തു നിന്ന് കോട്ടയം ഭാഗത്തേക്ക് ട്രെയിനുകള്‍ പോകുന്ന പാളത്തില്‍ മോഹനന്‍ വീണുകിടക്കുന്നത് കണ്ടത്. ട്രാക്കിലൂടെ നടന്നു പോകുന്നതിനിടെ ബോധരഹിതനായി വീണ മോഹനന്റെ തല പാളത്തില്‍ ഇടിച്ചുപൊട്ടി. ചോരയൊലിപ്പിച്ച് കിടന്ന മോഹനന്റെ അടുത്തേക്ക് നീങ്ങുന്നതിനിടെ ഇതേ പാളത്തിലൂടെ ട്രെയിന്‍ വരുന്നതിന്റെ ഹോണ്‍ കേട്ടു.
ഉടന്‍ മോഹനനെ ആദില്‍ പാളത്തില്‍ നിന്നു വലിച്ചുമാറ്റിയതും ട്രെയിന്‍ പോയതും ഒരുമിച്ചായിരുന്നു. നിമിഷങ്ങള്‍ക്കുള്ളില്‍ പ്രവര്‍ത്തിച്ച ആദിലിന്റെ മികവാണ് മോഹനനെ രക്ഷിച്ചത്. ആദില്‍ അലറിവിളിച്ചതോടെ ആളുകള്‍ എത്തി. നാട്ടുകാര്‍ മോഹനനെ ആശുപത്രിയില്‍ എത്തിച്ചു.
വെള്ളൂര്‍ കുഞ്ഞിരാമന്‍ മെമ്മോറിയല്‍ ഹൈസ്കൂളിലെ വിദ്യാര്‍ഥിയാണ് ആദില്‍. 15ന് സ്കൂളില്‍ ആദിലിനെ അനുമോദിക്കുമെന്ന് മാനേജര്‍ കെ.ആര്‍.അനില്‍ കുമാര്‍, പിടിഎ പ്രസിഡന്റ് ജയന്‍ മൂര്‍ക്കാട്ടില്‍, പ്രധാനാധ്യാപിക എസ്.ഗീത എന്നിവര്‍ പറഞ്ഞു.