കൊ​ട​ക​ര കു​ഴ​ല്‍​പ്പ​ണം; ബിജെപി നേതാക്കൾ പ്ര​തി​ക​ള​ല്ലെ​ന്ന് പോ​ലീ​സ്

കേ​സി​ല്‍ ബി​ജെ​പി നേ​താ​ക്ക​ളൊ​ന്നും നി​ല​വി​ല്‍ സാ​ക്ഷി​ക​ള​ല്ല. എ​ന്നാ​ല്‍, സാ​ക്ഷി പ​ട്ടി​ക​യി​ല്‍ ബി​ജെ​പി നേ​താ​ക്ക​ള്‍ വ​രു​മോ​യെ​ന്ന് അ​ന്തി​മ​മാ​യി പ​റ​യാ​ന്‍ പ്രോ​സി​ക്യൂ​ട്ട​ര്‍ ചു​മ​ത​ല​യേ​റ്റ ശേ​ഷം കോ​ട​തി ന​ട​പ​ടി​ക​ള്‍ തു​ട​ങ്ങി​യാ​ലേ ക​ഴി​യൂ. 

ബി​ജെ​പി നേ​താ​ക്ക​ള്‍ കൊ​ട​ക​ര കു​ഴ​ല്‍​പ്പ​ണ കേ​സി​ല്‍ പ്ര​തി​ക​ള​ല്ലെ​ന്ന്  പോ​ലീ​സ്. ആ​കെ 22 പ്ര​തി​ക​ളാണ് കേ​സിലുള്ളത്.  ജൂ​ലൈ 24-ന് ​ഇ​രി​ഞ്ഞാ​ല​ക്കു​ട കോ​ട​തിയിൽ  കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ക്കാ​നാ​ണ് അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന്‍റെ തീ​രു​മാ​നം. 

കു​റ്റ​പ​ത്ര​ത്തി​ല്‍  ബി​ജെ​പി​കാ​ര്‍​ക്ക് പ​ണ​ത്തി​ന്‍റെ ഉ​റ​വി​ട​ത്തി​ല്‍ ​പങ്കു​ണ്ടെ​ന്ന് ആ​രോ​പി​ക്കു​ന്നു​ണ്ട്. കേ​ന്ദ്ര ഏ​ജ​ന്‍​സി അ​ന്വേ​ഷി​ക്ക​ണ​മെ​ന്നാ​യി​രി​ക്കും കു​റ്റ​പ​ത്ര​ത്തി​ല്‍ പ്ര​ധാ​ന​മാ​യും ആ​വ​ശ്യം ഉ​ന്ന​യി​ക്കു​ക ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ല്‍ നി​രോ​ധ​ന നി​യ​മ​പ്ര​കാ​രം കേ​സ് കേ​ന്ദ്ര ഏ​ജ​ന്‍​സി അ​ന്വേ​ഷി​ക്ക​ണ​മെ​ന്നാ​യി​രി​ക്കും. ഇ​ഡി അ​ന്വേ​ഷി​ക്കേ​ണ്ട വ​കു​പ്പാ​ണി​ത്. 

കേ​സി​ല്‍ ബി​ജെ​പി നേ​താ​ക്ക​ളൊ​ന്നും നി​ല​വി​ല്‍ സാ​ക്ഷി​ക​ള​ല്ല. എ​ന്നാ​ല്‍, സാ​ക്ഷി പ​ട്ടി​ക​യി​ല്‍ ബി​ജെ​പി നേ​താ​ക്ക​ള്‍ വ​രു​മോ​യെ​ന്ന് അ​ന്തി​മ​മാ​യി പ​റ​യാ​ന്‍ പ്രോ​സി​ക്യൂ​ട്ട​ര്‍ ചു​മ​ത​ല​യേ​റ്റ ശേ​ഷം കോ​ട​തി ന​ട​പ​ടി​ക​ള്‍ തു​ട​ങ്ങി​യാ​ലേ ക​ഴി​യൂ. 

ജൂ​ലൈ 14-ന് സംസ്ഥന അധ്യക്ഷൻ കെ ​സു​രേ​ന്ദ്ര​ന്‍ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട്  ഹാ​ജ​രാ​യി​രു​ന്നു. അ​ന്ന്  സു​രേ​ന്ദ്ര​നെ ഒ​ന്ന​ര മ​ണി​ക്കൂ​ര്‍ ചോ​ദ്യം ചെ​യ്ത ശേ​ഷം വി​ട്ട​യ​ക്കു​ക​യാ​യി​രു​ന്നു. 19 ബിജെപി നേതാക്കളെയാണ് കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്തത്. 

അന്വേഷണസംഘം പറയുന്നത് കവർച്ചാ പണം മുഴുവൻ കണ്ടെടുക്കുക ദുഷ്കരമെന്നാണ്. ഇത് തെരഞ്ഞെടുപ്പിന് വേണ്ടി വന്ന പണമാണെന്ന് തെളിയിക്കാനുള്ള ഒന്നും അന്വേഷണസംഘത്തിന് കിട്ടിയിട്ടില്ല.  ബിജെപി നേതാക്കളിൽ നിന്ന് ഈ പണത്തിന്‍റെ ഉറവിടം സംബന്ധിച്ച് ഒരു മൊഴികളും ലഭിച്ചില്ല. അതിനാൽ കുറ്റപത്രം  ഒരു കവർച്ചാക്കേസ് മാത്രമായി കണക്കാക്കി  സമർപ്പിക്കാനാണ് അന്വേഷണസംഘത്തിന്‍റെ തീരുമാനം.

തോരാതെ മഴ; പൊതു ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി

Author
Sub-Editor

Sabira Muhammed

No description...

You May Also Like