നീട്ടിയെറിഞ്ഞ് ഇന്ത്യ ഫൈനലിലേക്ക് !
- Posted on July 31, 2021
- Sports
- By Sabira Muhammed
- 280 Views
കമല്‍പ്രീത് കൗര്‍ 64.00 മീറ്റര്‍ ദൂരം കണ്ടെത്തിയാണ് യോഗ്യതാ റൗണ്ടില്‍ നിന്ന് രണ്ടാം സ്ഥാനത്തോടെ ഫൈനൽ ഉറപ്പിച്ചത്

ടോക്യോ ഒളിംപിക്‌സിൽ വനിതാ ഡിസ്‌കസ് ത്രോയിൽ ഇന്ത്യ പ്രതീക്ഷയോടെ ഫൈനലിലേക്ക്. ഇന്ത്യൻ താരം കമല്‍പ്രീത് കൗര്‍ 64.00 മീറ്റര്‍ ദൂരം കണ്ടെത്തിയാണ് യോഗ്യതാ റൗണ്ടില്‍ നിന്ന് രണ്ടാം സ്ഥാനത്തോടെ ഫൈനൽ ഉറപ്പിച്ചത്. അമേരിക്കയുടെ വലാറി(66.42) യും കമല്‍പ്രീതും മാത്രമാണ് 64 മീറ്റര്‍ എന്ന യോഗ്യതാ മാര്‍ക്ക് പിന്നിട്ട് നേരിട്ട് ഫൈനലിലേക്ക് ചുവട് വെച്ചത്.
എന്നാൽ, 60.57 ദൂരം കണ്ടെത്തിയ ഇന്ത്യയുടെ സീമ പൂനിയ ഫൈനൽ കാണാതെ പുറത്തായി. ഫൈനൽ കലാശപ്പോരാട്ടം തിങ്കളാഴ്‌ച 4.30ന് നടക്കും.