നമ്പർ സേവ് ചെയ്യാതെ വാട്സാപ്പിൽ ഫോൺ വിളിക്കാനും മെസ്സേജ് അയക്കാനും കഴിയും
- Posted on April 07, 2022
- News
- By NAYANA VINEETH
- 50 Views
പുതിയ ഫീച്ചേർസുമായി വാട്സാപ്പ് എത്തുന്നു

ഇനി മുതല്‍ ഒരാളുടെ നമ്പര്‍ ഫോണില്‍ സേവ് ചെയ്യാതെ തന്നെ ആ നമ്പറിലേക്ക് വാട്സാപ്പിലൂടെ മെസേജ് ചെയ്യാൻ സാധിക്കും എന്നാണ് പുതിയ റിപ്പോർട്ടുകൾ.
ഫോണിൽ സേവ് ചെയ്യാത്ത നമ്പറുകളിലേക്ക് ചാറ്റ് ചെയ്യുന്നത് എളുപ്പമാക്കാനാണ് ഇങ്ങനെയൊരു ഫീച്ചർ വാട്സാപ്പ് അവതരിപ്പിക്കുന്നത്.
വാട്സാപ്പിന്റെ ആൻഡ്രോയിഡ് ബീറ്റാ ആപ്പിന്റെ 2.22.8.11 പതിപ്പിലാണ് ഈ പുതിയ ഫീച്ചർ കൊണ്ടുവരുന്നത്. അപരിചിതരുമായി ചാറ്റ് ചെയ്യേണ്ടി വരുമ്പോൾ ഇനി നമ്പർ സേവ് ചെയ്യേണ്ടി വരില്ല എന്നത് ഉപയോക്താക്കൾക്ക് കൂടുതൽ ഉപകാരപ്രദമാകും.
ഈ ഫീച്ചർ ഇപ്പോഴും പരീക്ഷണത്തിലാണ് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. അതുകൊണ്ട് തന്നെ ഈ അടുത്ത് ഇത് ലഭ്യമാകാൻ സാധ്യതയില്ല. എന്നാൽ ഈ ഫീച്ചർ ഇല്ലാതെയും നമ്പർ സേവ് ചെയ്യാതെ മെസേജ് അയക്കാൻ വഴിയുണ്ട്.
നിങ്ങളുടെ ബ്രൗസറിൽ ഈ URL https://wa.me/phonenumber സന്ദർശിക്കുക. എന്നിട്ട് ഫോൺ നമ്പറിന് പകരം നിങ്ങൾ മെസേജ് അയയ്ക്കാനിരിക്കുന്ന കണ്ട്രി കോഡ് ഉൾപ്പെടെയുള്ള നമ്പർ നൽകുക. വാട്സാപ്പ് അവതരിപ്പിക്കുന്ന പുതിയ ഫീച്ചറുകളെ കുറിച്ച് വരും ദിവസങ്ങളിൽ അറിയാം.
അവധിക്കാലം ആഘോഷമാക്കാൻ കുട്ടികൾക്കായി സമ്മർ ക്യാമ്പ് ഒരുക്കി വടുതല ഡോൺ ബോസ്കോ