ബ്ലാക്ക്‌ മാജിക്കുമായി 'ഓഹ'; സൈക്കോ ത്രില്ലർ പ്രണയ ചിത്രം ഒ ടി ടി യിൽ

'ആൽബി'യുടേയും 'ലില്ലി'യുടെയും സന്തോഷകരമായ ജീവിതത്തിൽ അപ്രതീക്ഷിതമായി നടക്കുന്ന  ചില സംഭവങ്ങളും അവയ്ക്കു പിന്നിലെ രഹസ്യങ്ങളുമാണ് ചിത്രം അന്വേഷിക്കുന്നത്

നവാഗതനായ ശ്രീജിത്ത് പണിക്കര്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രം 'ഓഹ' ഒടിടി റിലീസ് ആയി പ്രേക്ഷകരിലേക്ക് എത്തി. പോര്‍ച്ചുഗീസ് ബ്ലാക്ക് മാജിക്കിനെ ആസ്‍പദമാക്കി നിർമ്മിച്ച ചിത്രം പത്തോളം ഒടിടി പ്ലാറ്റ്ഫോമുകളിലാണ് റിലീസ് ചെയ്തിരിക്കുന്നത്.

'ആൽബി'യുടേയും 'ലില്ലി'യുടെയും സന്തോഷകരമായ ജീവിതത്തിൽ അപ്രതീക്ഷിതമായി നടക്കുന്ന  ചില സംഭവങ്ങളും അവയ്ക്കു പിന്നിലെ രഹസ്യങ്ങളുമാണ് ചിത്രം അന്വേഷിക്കുന്നത്. പ്രണയത്തിന് പ്രാധാന്യമുള്ള സൈക്കോളജിക്കല്‍ ത്രില്ലര്‍ ആണ് ചിത്രം. ലില്ലിയായി സൂര്യ ലക്ഷ്മിയും ആൽബിയായി ശ്രീജിത്ത് പണിക്കരും ചിത്രത്തിൽ എത്തുന്നു. സ്‍മിത ശശി, സന്തു ഭായി, ചെറി, മാസ്റ്റര്‍ ദേവനാരായണന്‍ എന്നിവരാണ് മറ്റ് കഥാപാത്രങ്ങൾ.

സ്വസ്തിക് വിനായക് ക്രിയേഷൻസിന്‍റെ ബാനറിൽ അനില കെ  എം ആണ് നിര്‍മ്മാണം. ജ്യോതിഷ്  ടി കാശിയുടെ വരികൾക്ക്  നവാഗതരായ അജീഷ് ആന്‍റോ, സുമേഷ് സോമസുന്ദർ എന്നിവര്‍ സംഗീതം പകരുന്നു.

കിംഗ് ഓഫ് കൊത്ത

Author
Citizen journalist

JAIMOL KURIAKOSE

No description...

You May Also Like