സത്യപ്രതിജ്ഞക്ക് സജ്ജമാക്കുന്ന സെൻട്രൽ സ്റ്റേഡിയത്തിലെ നിർമാണ തൊഴിലാളിക്ക് കോവിഡ്

സത്യപ്രതിജ്ഞാ ചടങ്ങ് 500 പേരെ പങ്കെടുപ്പിച്ച് കൊണ്ട് നടത്തുന്നത്  പ്രോട്ടോക്കോൾ ലംഘനമാണെന്ന പരാതി നിലനിൽക്കെയാണ് തൊഴിലാളിക്ക് കൊവിഡ് സ്ഥിരീകരിക്കുന്നത്.

രണ്ടാം പിണറായി സർ‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുന്ന  തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിലെ നിർമാണ തൊഴിലാളിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇലക്ട്രിക്കൽ വിഭാഗത്തിലെ ജീവനക്കാരനാണ് രോഗം ബാധിച്ചത്.  സമ്പർക്കം പുലർത്തിയ രണ്ട് തൊഴിലാളികളെ ക്വാറന്റൈനിൽ പ്രവേശിപ്പിച്ചു. സത്യപ്രതിജ്ഞാ ചടങ്ങ് 500 പേരെ പങ്കെടുപ്പിച്ച് കൊണ്ട് നടത്തുന്നത്  പ്രോട്ടോക്കോൾ ലംഘനമാണെന്ന പരാതി നിലനിൽക്കെയാണ് തൊഴിലാളിക്ക് കൊവിഡ് സ്ഥിരീകരിക്കുന്നത്. നിർമാണ പ്രവർത്തനങ്ങൾ ചെയ്യുന്ന മുഴുവൻ തൊഴിലാളികളെയും ഉടൻ കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കും.

ടൗട്ടെ താണ്ഡവത്തിന് പിന്നാലെ ഭീഷണി ഉയർത്തി യാസ്

Author
Sub-Editor

Sabira Muhammed

No description...

You May Also Like