നിവിൻ പോളി തമിഴിലേക്ക് തിരിച്ചെത്തുന്നു

മകളുടെ ആവശ്യങ്ങൾ നിറവേറ്റാൻ പാടുപെടുന്ന ഒരു രക്ഷിതാവിന്റെ കഥയാണ് ചിത്രം പറയുന്നത്

4 വർഷത്തെ ഇടവേളക്ക് ശേഷം തമിഴ് സിനിമയിൽ തിരിച്ചുവരാൻ ഒരുങ്ങുകയാണ് നിവിൻ പോളി. തമിഴ് സിനിമയിൽ തന്റെ തിരിച്ചുവരവ് രേഖപ്പെടുത്താനുള്ള വരവാണിതെന്ന് ഇന്നലെ നിവിൻ തന്റെ ട്വിറ്റെർ അക്കൗണ്ടിലൂടെ വെളിപ്പെടുത്തി.

സംവിധായകൻ റാം എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിവിൻ പോളി, അഞ്ജലി, സൂരി തുടങ്ങിയവർ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. മകളുടെ ആവശ്യങ്ങൾ നിറവേറ്റാൻ പാടുപെടുന്ന ഒരു രക്ഷിതാവിന്റെ കഥയാണ് ചിത്രം പറയുന്നത്. ഇതുവരെ പേര് നിർണയിക്കപ്പെട്ടിട്ടില്ലാത്ത ചിത്രത്തിന്റെ സംഗീതം യുവൻ ശങ്കറാണ് നിർവഹിക്കുന്നത്. ചിത്രത്തിന്റെ നിർമാണം സുരേഷ് കാമാച്ചിയാണ്.

നിവിന്റെ അവസാന തമിഴ് ചിത്രം റിച്ചി ആയിരുന്നു, അത് 2017 ൽ പുറത്തിറങ്ങിയ കന്നഡ ചിത്രം ഉളിദവരു കണ്ടന്തേയുടെ റീമേക്കാണ്. ഇത് രണ്ടാം തവണയാണ് സംവിധായകൻ റാം ഒരു പ്രശസ്ത മലയാള നടനോടൊപ്പം പ്രവർത്തിക്കുന്നത്.  മുമ്പ് 2018 ൽ പുറത്തിറങ്ങിയ പേരൻപ് എന്ന ചിത്രത്തിൽ സൂപ്പർ സ്റ്റാർ മമ്മൂട്ടിക്കൊപ്പം പ്രവർത്തിച്ചിരുന്നു.

പിശാശ്

Author
Citizen journalist

Ghulshan k

No description...

You May Also Like