ഭിന്നശേഷിക്കാര്‍ക്കുള്ള യു.ഡി.ഐ.ഡി (യൂണിക്ക് ഡിസബിലിറ്റി ഐ.ഡി) കാര്‍ഡ് വിതരണം ജില്ലയില്‍ സ്തംഭിച്ചു.
കരാര്‍ കാലാവധി കഴിഞ്ഞ ഡോക്ടറെയും ജീവനക്കാരെയും പിരിച്ചുവിട്ടതോടെ ഭിന്നശേഷിക്കാര്‍ക്കുള്ള യു.ഡി.ഐ.ഡി (യൂണിക്ക് ഡിസബിലിറ്റി ഐ.ഡി) കാര്‍ഡ് വിതരണം ജില്ലയില്‍ സ്തംഭിച്ചു.

കരാര്‍ കാലാവധി കഴിഞ്ഞ ഡോക്ടറെയും ജീവനക്കാരെയും പിരിച്ചുവിട്ടതോടെ ഭിന്നശേഷിക്കാര്‍ക്കുള്ള യു.ഡി.ഐ.ഡി (യൂണിക്ക് ഡിസബിലിറ്റി ഐ.ഡി) കാര്‍ഡ് വിതരണം ജില്ലയില്‍ സ്തംഭിച്ചു.
ഏഴായിരത്തോളം അപേക്ഷകള്‍ നിലവില്‍ കെട്ടിക്കിടക്കുകയാണ്. കാര്‍ഡ് ഉടന്‍ കിട്ടുമോയെന്ന് അറിയാന്‍ ഓരോ ദിവസവും ഭിന്നശേഷിക്കാര്‍ കളക്ടറേറ്റിന്റെ രണ്ടാം നിലയിലുള്ള ഓഫീസിലെത്തി നിരാശരായി മടങ്ങുകയാണ്.
ഡി.എം.ഒ ഓഫീസിലാണ് കേന്ദ്ര വികലാംഗ ശാക്തീകരണ വകുപ്പിന്റെ ജില്ലയിലെ യു.ഡി.ഐ.ഡി കാര്‍ഡ് വിതരണ കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നത്. സര്‍ക്കാര്‍ ആശുപത്രികളിലെ മെഡിക്കല്‍ ബോര്‍ഡ് നല്‍കുന്ന ഭിന്നശേഷി സര്‍ട്ടിഫിക്കറ്റ് സഹിതം ഓണ്‍ലൈനായാണ് കാര്‍ഡിന് അപേക്ഷിക്കേണ്ടത്. ഇങ്ങനെ അപേക്ഷിക്കുന്നവരുടെ കൂടുതല്‍ വിവരങ്ങള്‍ യു.ഡി.ഐ.ഡി പോര്‍ട്ടലില്‍ അപ്‌ലോഡ് ചെയ്ത് കാര്‍ഡ് വിതരണം ചെയ്യലായിരുന്നു കേന്ദ്രത്തിന്റെ ചുമതല. ഒരു ഡോക്ടറും നാല് ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍മാരുമാണ് ഉണ്ടായിരുന്നത്. സാമൂഹ്യസുരക്ഷ മിഷന്‍ വഴിയാണ് ജീവനക്കാര്‍ക്കുള്ള ശമ്പ്ളം നല്‍കിയിരുന്നത്. ഇവരുടെ സേവനകാലം നീട്ടുന്നത് സംബന്ധിച്ച് അറിയിപ്പൊന്നും ലഭിക്കാഞ്ഞതിനാല്‍ കരാര്‍ കലാവധി അവസാനിച്ച കഴിഞ്ഞമാസം 30ന് ജില്ലാ മെഡിക്കല്‍ ഓഫീസ് ജീവനക്കാരെ പിരിച്ചുവിടുകയായിരുന്നു. ഒരു വര്‍ഷം മുമ്പ്അപേക്ഷിച്ചവര്‍ക്കും കാര്‍ഡ് കിട്ടാനുണ്ട്.
കെട്ടിക്കിടക്കുന്ന അപേക്ഷകള്‍ - 7000
കാര്‍ഡിന്റെ ഗുണങ്ങള്‍
ആധാറിന് സമാനമായ രേഖ
വൈകല്യവുമായി ബന്ധപ്പെട്ട ഒന്നിലധികം രേഖകള്‍ കൈയില്‍ കൊണ്ടു നടക്കേണ്ട
വ്യക്തിയുടെ എല്ലാ വിവരങ്ങളും കാര്‍ഡിലുണ്ടാകും
ആനുകൂല്യ വിതരണത്തിനുള്ള തിരിച്ചറിയല്‍ രേഖ
കേന്ദ്രത്തിന്റെ പ്രവര്‍ത്തനം നിലച്ച വിവരം ആരും അറിഞ്ഞിട്ടില്ല. ഓണ്‍ലൈന്‍ അപേക്ഷയ്ക്ക് അനക്കമില്ലാതായതോടെ പ്രായമായവരും ഭിന്നശേഷി കുട്ടികളുടെ രക്ഷിതാക്കളും ഓഫീസിലെത്തി നിരാശരായി മടങ്ങുകയാണ് ഭിന്നശേഷിക്കാര്‍.