നിർമ്മിത ബുദ്ധി,, അന്തരാഷ്ട്ര കോൺക്ലേവ് ഒക്ടോബറിൽ തിരുവനന്തപുരത്ത്
- Posted on July 11, 2024
- News
- By Arpana S Prasad
- 64 Views
ഉന്നത വിദ്യാഭാസ വകുപ്പിന്റെ നേതൃത്വത്തിൽ ഐ.എച്ച്.ആർ. ഡി.യാണ് കോൺക്ലേവ് സംഘടിപ്പിക്കുന്നത്
സി.ഡി. സുനീഷ്
ലോകം നിർമ്മിത ബുദ്ധിയുടെ വികസന പന്ഥാവിലേക്ക് കുതിക്കുന്ന നവ സാഹചര്യത്തിൽ,നിർമ്മിത ബുദ്ധി,, അന്തരാഷ്ട്ര കോൺക്ലേവ് ഒക്ടോബർ നാലു മുതൽ ആറു വരെ തിരുവനന്തപുരത്ത് നടക്കും.
ഉന്നത വിദ്യാഭാസ വകുപ്പിന്റെ നേതൃത്വത്തിൽ ഐ.എച്ച്.ആർ. ഡി.യാണ് കോൺക്ലേവ് സംഘടിപ്പിക്കുന്നത്. ജനറേറ്റീവ് എ. ഐ. യും വിദ്യാഭാസത്തിന്റെ ഭാവിയും,,
എന്ന വിഷയമാണ് ചർച്ച ചെയ്യുക. മന്ത്രി ആർ.ബിന്ദു കോൺക്ലേവ് ലോഗോ പ്രകാശനം ചെയ്തു.
ഐ. എച്ച്. ആർ.ഡി ഡയറക്ടർ ഡോ.വി.എ. അരുൺ കുമാർ കോൺകോൺക്ലേവിനെ കുറിച്ച് വിശദീകരിച്ചു.
നിർമ്മിത ബുദ്ധി വിദ്യാഭ്യാസ മേഖലയിലേക്ക് സാംശീകരിച്ചാൽ മാത്രമേ നവീന തൊഴിൽ സാധ്യതകൾ അഭ്യസ്ത വിദ്യർക്ക് സായകമാക്കാൻ കഴിയുമെന്ന തിരിച്ചറിവാണ് ഈ സമ്മേളനം നടത്താൻ ഉള്ള പ്രചോദനം.