കണ്ണൂർ തോട്ടടയിലെ ബോംബാക്രമണം; പ്രധാന പ്രതി അറസ്റ്റിൽ

ബോംബെറിഞ്ഞത് ഏച്ചൂർ സ്വദേശി മിഥുനാണെന്ന് പൊലീസ് തിരിച്ചറിഞ്ഞു. ഒളിവിൽ പോയ മിഥുനായി പൊലീസ് തെരച്ചിൽ തുടരുന്നു 


ണ്ണൂർ തോട്ടടയിലെ ബോംബേറിൽ പ്രധാന പ്രതി അറസ്റ്റിൽ. ഏച്ചൂർ സ്വദേശി അക്ഷയ്‌യുടെ അറസ്റ്റാണ് പൊലീസ് രേഖപ്പെടുത്തിയത്. ബോംബെറിഞ്ഞത് ഏച്ചൂർ സ്വദേശി മിഥുനാണെന്ന് പൊലീസ് തിരിച്ചറിഞ്ഞു. കൊല്ലപ്പെട്ട ജിഷ്ണുവിനും സുഹൃത്തുക്കളായ മിഥുനും അക്ഷയ്‌ക്കും ബോംബിനെക്കുറിച്ച് അറിയാമായിരുന്നു.

ഒളിവിൽ പോയ മിഥുനായി പൊലീസിന്റെ തെരച്ചിൽ തുടരുകയാണെന്നും മൃതദേഹം മാറ്റുന്നതിൽ പൊലീസിന് വീഴ്ച സംഭവിച്ചിട്ടില്ലെന്നും കണ്ണൂർ എസ് പി പ്രതികരിച്ചു.  

അതേസമയം വിവാഹസംഘം വീട്ടിലേക്ക് നടക്കുന്നതിനിടയിൽ പിന്നിൽ നിന്ന് ബോംബെറിയുകയായിരുന്നുവെന്ന് ദൃക്‌സാക്ഷി പറഞ്ഞു. കൊല്ലപ്പെട്ട ജിഷ്ണു എത്തിയത് ബേംബെറിഞ്ഞ സംഘത്തിനെപ്പമായിരുന്നു.

പതിനേഴോളം പേർ വരുന്ന സംഘമെത്തിയത് ഒരേ വാഹനത്തിലാണെന്നും ദൃക്‌സാക്ഷി പറഞ്ഞു. ബോംബേറ് നടന്ന സമയത്തെ ദൃശ്യങ്ങൾ പുറത്തു വന്നു. 

കഴിഞ്ഞ ദിവസമാണ് സംഭവം നടക്കുന്നത്. വിവാഹത്തലേന്ന് ചേരിതിരിഞ്ഞ് തർക്കമുണ്ടായെന്നാണ് വിവരം. പാട്ടിനെയും, നൃത്തത്തെച്ചൊല്ലിയുമായിരുന്നു തർക്കം. പിറ്റേന്ന് ആസൂത്രിതമായി ബോംബുമായെത്തി. സ്‌ഫോടനത്തിന് പിന്നാലെ സംഘം വാനിൽ കയറി രക്ഷപെടുകയായിരുന്നു.  

രാജ്യത്തെ ഞെട്ടിച്ച പുല്‍വാമ ഭീകരാക്രമണത്തിന് മൂന്നാണ്ട്


Author
Sub-Editor

NAYANA VINEETH

No description...

You May Also Like