കോവിഡ് മുന്നണിപ്പോരാളികള്‍ക്ക് ആദരവുമായി ഗാനചിത്രം 'ഇള'
- Posted on September 21, 2021
- Shortfilms
- By Sabira Muhammed
- 217 Views
ആൽബം കടന്നു പോകുന്നത് കോവിഡ് മുന്നണിപ്പോരാളികളെ പ്രതിനിധീകരിക്കുന്ന ഇള എന്ന ഡോക്ടറുടെ ജീവിതത്തിലൂടെയാണ്
കവിയും ഗാനരചയിതാവുമായ ബി കെ ഹരിനാരായണന്റെ നേതൃത്വത്തില്‍ ഒരുങ്ങിയ മ്യൂസിക് ഫീച്ചര്‍ 'ഇള' റിലീസ് ചെയ്തു. കോവിഡ് മുന്നണിപ്പോരാളികള്‍ക്ക് ആദരവുമായാണ് പത്ത് മിനിറ്റ് ദൈര്‍ഘ്യമുള്ള മ്യൂസിക് ഫീച്ചർ നിർമിച്ചിരിക്കുന്നത്.
അപര്‍ണ ബാലമുരളി പ്രധാനകഥാപാത്രമായെത്തുന്ന അൽബത്തിൽ സംഗീതസംവിധായകന്‍ ബിജിബാലിനും കഥകളി കലാകാരന്‍ പീശപ്പള്ളി രാജീവനുമൊപ്പം ഹരിനാരായണനും വേഷമിടുന്നുണ്ട്. ഗാനചിത്രം കടന്നു പോകുന്നത് കോവിഡ് മുന്നണിപ്പോരാളികളെ പ്രതിനിധീകരിക്കുന്ന ഇള എന്ന ഡോക്ടറുടെ ജീവിതത്തിലൂടെയാണ്.