റിപ്പബ്ലിക് ദിന നിറവില്‍ ഇന്ത്യ; ഇന്ന് ഇന്ത്യയുടെ എഴുപത്തിമൂന്നാം റിപ്പബ്ലിക് ദിനം
- Posted on January 26, 2022
- News
- By NAYANA VINEETH
- 138 Views
മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിച്ച് ഗവര്‍ണര്‍

ഇന്ന് 2022 ജനുവരി 26 ബുധനാഴ്ച. ഇന്ന് ഇന്ത്യയുടെ എഴുപത്തിമൂന്നാം റിപ്പബ്ലിക് ദിനമാണ്. റിപ്പബ്ലിക്ക് ദിനാഘോഷം നിറവിലാണ് രാജ്യം. കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ പതാക ഉയർത്തി. അദ്ദേഹം ആശംസകൾ നേർന്നത് മലയാളത്തിലായിരുന്നു.റിപ്പബ്ലിക് ദിന പ്രസംഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ ഗവര്‍ണര്‍ അഭിനന്ദിച്ചു. നീതി ആയോഗ് സൂചികയിലെ നേട്ടം സൂചിപ്പിച്ചാണ് ഗവര്‍ണറുടെ അഭിനന്ദനം.
ജില്ലകളിൽ വിവിധ മന്ത്രിമാർ ആഘോഷങ്ങൾക്ക് നേതൃത്വം നൽകി. കൊവിഡ് സാഹചര്യം കണക്കിലെടുത്ത് കാണികൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തിയാണ് റിപ്പബ്ലിക്ക് ദിനാഘോഷം നടന്നത്. തിരുവനന്തപുരത്ത് നടന്ന പരിപാടിയിൽ ധനമന്ത്രി കെ എൻ ബാലഗോപാലായിരുന്നു മുഖ്യാതിഥി.
നീതി ആയോഗിൻ്റെ ആരോഗ്യസൂചികയിൽ നാല് വർഷം തുടർച്ചയായി കേരളം ഒന്നാമതാണ്. വാക്സിനേഷനിലും കേരളം ദേശീയ തലത്തില്‍ ഒന്നാമതെന്ന് ഗവര്‍ണര്‍ പറഞ്ഞു. കൊവിഡ് ഇന്ത്യയുടെ ശക്തിയും നേതൃപാടവും തിരിച്ചറിച്ച കാലമാണിത്. കേരളത്തിൻ്റെ നേട്ടങ്ങൾ നിസ്തുലമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭരണഘടന വിഭാവനം ചെയ്യുന്ന നീതിയും സമത്വവും സ്വാതന്ത്ര്യവും എല്ലാപേർക്കും ഉറപ്പാക്കാൻ ഒരുമിച്ച് പ്രവർത്തിക്കാമെന്ന് ഗവർണർ പറഞ്ഞു.
ഉന്നത വിദ്യാഭ്യാസ രംഗം ശക്തിപ്പെടുത്തണം. സാക്ഷരതയിലും ആരോഗ്യത്തിലും സ്കുൾ വിദ്യാഭ്യാസത്തിലെയും നേട്ടങ്ങൾ ഉന്നത വിദ്യാഭ്യാസ മേഖലയിലും പ്രതിഫലിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൊവിഡിനെ രാജ്യം ശക്തമായി നേരിട്ടു.
ലോകത്തെ തന്നെ വലിയ വാക്സിൻ ഡ്രൈവ് നടത്തിയെന്ന് പറഞ്ഞ ഗവർണർ സ്ത്രീധനത്തിനെതിരെ ആഞ്ഞടിച്ചു. സ്ത്രീധന പീഡനകൾ പരിഗണിക്കുന്നതിന് പ്രത്യേക കോടതികൾ എന്നത് സ്ത്രീധനമെന്ന പൈശാചികതയെ തടയും. ലിംഗസമത്വം അനിവാര്യം. ഉന്നത വിദ്യാഭ്യാസം ഇനിയും ശക്തിപ്പെടുത്തണമെന്ന് ഗവർണർ പറഞ്ഞു.