കേരള വനിതാ ലീ​ഗ് ഫുട്ബോൾ മത്സരം; രണ്ടാം സ്ഥാനമുറപ്പിച്ച് ഡോൺബോസ്കോ ഫുട്ബോൾ അക്കാദമി

വിജയക്കൊടി പാറിക്കാൻ ഡോൺ ബോസ്‌കോയുടെ മിന്നും താരങ്ങളുടെ പ്രയാണം 

ളിക്കളങ്ങളിൽ പുത്തൻ പൊൻതൂവലുകൾ ചാർത്തി ഡോൺ ബോസ്‌കോ ഫുട്ബോൾ അക്കാദമി മുന്നേറുന്നു. തൃശൂർ കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നടന്ന കേരള വനിതാ ലീ​ഗ് മത്സരത്തിൽ രണ്ടാം സ്ഥാനമുറപ്പിച്ചാണ് ഡോൺബോസ്കോ ഫുട്ബോൾ അക്കാദമി ജൈത്രയാത്ര തുടരുന്നത്. ഒന്നിനെതിരെ രണ്ട് ​ഗോളുകൾക്ക് ട്രാവൻകൂർ റോയൽസിനെ പരാജയപ്പെടുത്തിയാണ് ഡോൺ ബോസ്കോ എഫ് എ വിജയം കൈവരിച്ചത്.

2016-ൽ ആണ് ഡോൺബോസ്കോ ഫുട്ബോൾ അക്കാദമിക്ക് തുടക്കം കുറിക്കുന്നത് . എന്നാൽ ആറ് വർഷങ്ങൾക്ക് ഇപ്പുറം ഇതാദ്യമായാണ് അക്കാദമിയിലെ താരങ്ങൾ കേരള വിമൻസ് ലീ​ഗ് മത്സരത്തിൽ അരങ്ങേറുന്നത്. കളിച്ച കളികളിലെല്ലാം തന്നെ മികച്ച പ്രകടനമാണ് ഡോൺബോസ്കോ എഫ് എയുടെ  മിടുക്കിക്കുട്ടികൾ കാഴ്‌ച വെച്ചത്. 

ബെന്റല ഡികോത്താണ് ടീമിന്റെ പ്രധാന പരിശീലക. കേരള ഫുട്ബോൾ ടീം മുൻ പ്ലേയർ ആയിരുന്ന അഞ്ജലിതോട്ടംകുനിയാണ് ആണ് ടീം ക്യാപ്റ്റൻ. ടീം ഫോർവേഡ് ആയ സംഗീത കുമാരിയും ശ്രീലക്ഷ്‌മിയും മികച്ച പ്രകടനമാണ് കാഴ്ച വെയ്ക്കുന്നത്.

ഡോൺ ബോസ്‌കോയ്ക്ക് വേണ്ടി ഗോളുകൾ വാരിക്കൂട്ടിയത് മേഘ്നയാണ്. കശ്‍മീർ സ്വദേശിയായ നാദിയായും ഡോൺ ബോസ്കോ എഫ് എയുടെ മറ്റൊരു മികച്ച കളിക്കാരിയാണ്.  കഴിഞ്ഞ കളിയിൽ മികച്ച പ്രകടനം കാഴ്ച് വെച്ചത് സോന എം ആയിരുന്നു. ഗോളുകൾ സേവ് ചെയ്യാൻ മികച്ച പ്രകടനം കാഴ്ച വെച്ചത്‌ കീർത്തന  ആയിരുന്നു. 

ആര്യ, ഗോപിക, ഹൃദിക, ആദിത്യ, കാർത്തിക,മഹാലക്ഷ്മി കെപി, മഹാലക്ഷ്മി ആർ, നതാഷ മനോജ്,  എസ്, രശ്മി കുമാരി,സാന്റിയ മേരി, ഷാമില എം, സ്വേതാ വിജയൻ, വൈഷ്ണവി, വേദവല്ലി, പ്രദീപ എന്നിവരും ഡോൺ ബോസ്കോ എഫ് എയുടെ മിന്നും താരങ്ങളാണ്. വരാനിരിക്കുന്ന മത്സരങ്ങളുടെ വിജയ  കൊടി പാറിക്കാൻ ഈ ചുണക്കുട്ടികൾക്ക് കഴിയുമെന്ന ആത്മവിശ്വാസം പരിശീലകരും പങ്കു വെയ്ക്കുന്നു. 

അന്താരാഷ്ട്ര മത്സരങ്ങളിൽ കളിക്കുന്ന ഗോകുലം കേരള എഫ് സിയെപ്പോലും കളിക്കളത്തിൽ  വെള്ളം കുടിപ്പിക്കുന്ന കാഴ്ചയാണ്‌ കഴിഞ്ഞ മത്സരങ്ങളിൽ കാണാൻ കഴിഞ്ഞത്. ഗോകുലം കേരള എഫ് സിയുടെ ഗോൾ മഴയെ നിഷ്പ്രഭമാക്കികൊണ്ട് കുതിച്ചു കയറുകയായിരുന്നു ഡോൺ ബോസ്‌കോ എഫ് എ താരങ്ങൾ.

ഐ ലീഗ് മത്സരങ്ങളിൽ മിന്നും പ്രകടനം കാഴ്ച വെയ്ക്കുന്ന ഗോകുലം കേരള എഫ്സിയെ ഡോൺ ബോസ്കോ എഫ്എ അവസാന കളിയിൽ നേരിട്ടത് 0-3 ഗോളുകൾക്കാണ്. മത്സരത്തിൽ പൊരുതി തോറ്റെങ്കിലും അത്യുഗ്ര പ്രകടനം ആണ് ഡോൺ ബോസ്കോ എഫ്എയുടെ താരങ്ങൾ കാഴ്ച വെച്ചത്. തികച്ചും അഭിനന്ദനാർഹമായ പ്രകടനമാണ്  തുടക്കക്കാർ എന്ന നിലയിൽ ഡോൺ ബോസ്‌കോ താരങ്ങൾ കാഴ്‌ച വെച്ചത്.

  തിങ്കളാഴ്ചയാണ് ​ഗോകുലം കേരള എഫ് സിയുമായി ഡോൺ ബോസ്കോ  എഫ് എയുടെ  അവസാന മത്സരം നടക്കുന്നത്  ഗോകുലം കേരള എഫ്‌സിയെ മികച്ച സ്കോറിലേക്ക് എത്താൻ കഴിയാത്ത വിധം കഴിഞ്ഞ കളിയിൽ പ്രകടനം കാഴ്‌ച വെച്ച ആത്മവിശ്വാസത്തിലാണ് ഡോൺ ബോസ്കോ താരങ്ങൾ അടുത്ത കളിക്ക് ഇറങ്ങുന്നത്.  അടുത്ത കളിയിൽ വിജയം ഉറപ്പിക്കുമെന്ന ദൃഢ നിശ്ചയമാണ് ഓരോ താരങ്ങൾക്കുമുള്ളത്. 

ഇന്ത്യയിലുട നീളം കാൽപന്തുകളിയിൽ പ്രഗത്ഭരായ യുവത്വത്തെ വാർത്തെടുക്കുക എന്നതാണ് ഡോൺ ബോസ്കോയുടെ ലക്ഷ്യം.. ഭാവിയിൽ അന്താരാഷ്ട്ര മത്സരങ്ങളിൽ മാറ്റുരയ്ക്കാൻ യോഗ്യത ഉള്ള നിലവാരം കാഴ്ച വെയ്ക്കുന്ന താരങ്ങളാണ് ഡോൺ ബോസ്കോയുടെ ചുണക്കുട്ടികൾ എന്നത്  ഓരോ കളി കഴിയുമ്പോഴും ആരാധകമനസ്സിൽ കോറിയിടുകയാണ്.  

അന്താരാഷ്ട്ര മത്സരങ്ങളുടെ നിലവാരത്തിലുള്ള പ്രതിരോധം തീർത്തു കൊണ്ടാണ് ഡോൺ ബോസ്കോയുടെ ചുണക്കുട്ടികൾ എതിർ ടീമുകളെ നേരിടുന്നത്. ഡോൺ ബോസ്കോയുടെ പ്രതിരോധ നിര എത്രത്തോളം ശക്തമാണ് എന്നതിന് ഇതുവരെ കഴിഞ്ഞ ഓരോ കളികളും  ഉത്തമ ഉദാഹരണങ്ങളാണ്.  സമീപ ഭാവിയിൽ തന്നെ ഡോൺ ബോസ്കോ എഫ് എയുടെ താരങ്ങൾ അന്താരാഷ്ട്ര കളിക്കളങ്ങളിൽ ഇടം പിടിക്കുമെന്നതിനു യാതൊരു സംശയവുമില്ല.

പ്രതിരോധ നിരയെ ശക്തമാക്കി ഡോൺ ബോസ്കോ എഫ് എ

Author
Sub-Editor

NAYANA VINEETH

No description...

You May Also Like