പഴങ്ങളും പച്ചക്കറികളും ദീർഘ നാൾ കെടുകൂടാതെ സൂക്ഷിക്കണോ?? ഈ പൊടി കൈകൾ ഒന്ന് പരീക്ഷിച്ചു നൊക്കൂ...
- Posted on December 14, 2020
- Kitchen
- By Naziya K N
- 280 Views
ഫ്രിഡ്‌ജിൽ വെച്ചാലും 1ഓ രണ്ടോ ദിവസം കൂടുതലിരുന്നേക്കാം .

ഞമ്മൾ എല്ലാവരും നല്ല ഫ്രഷ് ആയിട്ടുള്ള പഴങ്ങളും പച്ചക്കറികളും വാങ്ങാൻ ശ്രെദ്ധിക്കാറുണ്ട് രണ്ടു മൂന്ന് ദിവസമൊക്കെ കഴിയുമ്പോ അത് ചീത്തയായി തുടങ്ങും ഫ്രിഡ്‌ജിൽ വെച്ചാലും 1ഓ രണ്ടോ ദിവസം കൂടുതലിരുന്നേക്കാം . എങ്കിലും കുറച്ചു ദിവസം കഴിയുമ്പോൾ അത് ഫ്രിഡ്‌ജിൽ ഇരുന്നു കേടായി പോകുന്നു.പക്ഷെ ചില പൊടികൈകൾ പ്രയോഗിക്കുകയാണെങ്കിൽ ദീർഘാനാൾ പഴങ്ങളും പച്ചക്കറികളും കെടുകൂടാതെ സൂക്ഷിക്കാം ആ പൊടികൈകൾ എന്തൊക്കെയാണെന്ന് നോക്കാം...
ഞമ്മളുടെ നിത്യ ജീവിതത്തിൽ പാചകത്തിനായി പ്രധാനമായും ആശ്രയിക്കുന്ന ഒരു ചേരുവ ആണ് ഉള്ളി.പക്ഷെ ഉള്ളി എങ്ങനെ സൂക്ഷിക്കണമെന്ന് ഞമ്മളിൽ പലർക്കുമറിയില്ല. തണുപ്പുള്ളതും ഇരുണ്ട സ്ഥലങ്ങളിലും വേണം ഉള്ളി സൂക്ഷിക്കാൻ.ഒരു കടലാസ്സിൽ പൊതിഞ്ഞോ അല്ലെങ്കിൽ ചെറിയ ദ്വാരമുള്ള പേപ്പർ ബാഗിലോ ഉള്ളി സൂക്ഷിക്കുകയാണെങ്കിൽ അത് കെടുകൂടാതെ ദീർഘാനാൾ നിൽക്കും.ഒരിക്കലും ഉള്ളി ഉരുളൻ കിഴങ്ങിനൊപ്പം സൂക്ഷിക്കരുത് കാരണം ഉരുളൻ കിഴങ്ങിൽ നിന്നും വരുന്ന വാതകങ്ങൾ ഉള്ളി വലിച്ചെടുക്കുകയും പെട്ടെന്ന് ചീനു പോകുകയും ചെയ്യുന്നു.
വിപണിയിൽ നല്ല വിലയുള്ള പഴങ്ങളാണ് സ്റ്റൗബെറി, റാസ്‌ബെറി,ബ്ലൂബെറി എന്നിവ. ഈ പഴങ്ങൾ ഒരു കപ്പ് വിനാഗിരിയും 3കപ്പ് വെള്ളവും ചേർത്ത ലായനിയിൽ നന്നായി കഴുകി, ശേഷം തുണി ഉപയോഗിച്ച നന്നായി തുടച്ച് ഫ്രിഡ്‌ജിൽ സൂക്ഷിക്കുകയാണെങ്കിൽ 2ആഴ്ച വരെ യാതൊരു കേടും കൂടാതെ ഇരിക്കും.
തൊലി കറുത്ത പഴം കഴിക്കാൻ പലർക്കും ഇഷ്ടമല്ല, ഇതൊഴിവാക്കാൻ പഴത്തിന്റെ തണ്ട് ഒരു പ്ലാസ്റ്റിക് റാപ്പ് ഉപയോഗിച്ച് മൂടി കെട്ടിയാൽ മതി..
നാരങ്ങ ഒരിക്കലും ഫ്രിഡ്‌ജിൽ നേരിട്ട് വെയ്ക്കരുത് കട്ടിയുള്ള പ്ലാസ്റ്റിക് കവറിൽ നാരങ്ങ പൊതിഞ്ഞു കെട്ടി ഫ്രിഡ്‌ജിൽ വെച്ചാൽ ദീർഘാനാൾ നിലനിൽക്കും.ഈ നാരങ്ങ ഉപയോഗിക്കുന്നതിനു മുമ്പ് ഒരല്പം നേരം ചെറു ചൂടുവെള്ളത്തിൽ ഇട്ടുവെച്ചാൽ നാരങ്ങയുടെ ഫ്രഷ്‌നെസ്സും തിരിച്ചു കിട്ടും.
ഇഞ്ചി കുറെ നാൾ സൂക്ഷിക്കണമെങ്കിൽ അതിൽ വായുവും ഈർപ്പവും എത്തില്ലെന്ന് ഉറപ്പാക്കണം അതിനായി ഇഞ്ചി ഒരു തുണിയിലോ പേപ്പർ ബാഗിലോ പൊതിഞ്ഞു ഫ്രിഡ്‌ജിൽ സൂക്ഷിക്കാം.തൊലി കളഞ്ഞോ ചെറുതായി അരിഞ്ഞോ ഒരു പാത്രത്തിൽ സൂക്ഷിക്കുന്നതും ഇഞ്ചി കേടാവാതെ ഇരിക്കാനുള്ള മികച്ച വഴിയാണ്