പോണ്ടിച്ചേരി കേന്ദ്ര സർവ്വകലാശാല കോഴ്സ് പ്രവേശനം : അപേക്ഷാത്തീയതി നീട്ടി

പോണ്ടിച്ചേരി കേന്ദ്ര സർവ്വകലാശാല (DDE) 2024-25 അധ്യയനവർഷത്തേക്കുള്ള യു.ജി/ പി.ജി/ എം.ബി.എ കോഴ്‌സുകളിലേക്കുള്ള അപേക്ഷാത്തീയതി 2024 നവംബർ 15 വരെ നീട്ടി

പോണ്ടിച്ചേരി കേന്ദ്ര സർവ്വകലാശാല (DDE) 2024-25 അധ്യയനവർഷത്തേക്കുള്ള യു.ജി/ പി.ജി/ എം.ബി.എ കോഴ്‌സുകളിലേക്കുള്ള അപേക്ഷാത്തീയതി 2024 നവംബർ 15 വരെ നീട്ടി.ജേർണലിസം & മാസ് കമ്യൂണിക്കേഷൻ,ഇംഗ്ലീഷ്,എക്കണോമിക്‌സ്,സോഷ്യോളജി,പൊളിറ്റിക്കൽ സയൻസ്,ഹിസ്റ്ററി, ബി.കോം, ബിബിഎ എന്നീ ബിരുദ കോഴ്സുകളിലേക്കും ഇംഗ്ലീഷ്,ഹിന്ദി, സോഷ്യോളജി, എം.കോം ഫിനാൻസ് എന്നീ ബിരുദാനന്തര ബിരുദ കോഴ്‌സുകളിലേക്കും മാർക്കറ്റിംഗ്, ടൂറിസം, ഇന്റർനാഷണൽ ബിസിനസ്, ഹോസ്‌പിറ്റൽ മാനേജ്‌മെൻ്റ്, ഓപ്പറേഷൻസ് & സപ്ലൈ ചെയിൻ മാനേജ്മെൻ്റ് എന്നീ എം.ബി.എ കോഴ്‌സുകളിലേക്കാണ് പ്രവേശനം. വിദ്യാർത്ഥികളുടെ സൗകര്യാർത്ഥം അവധി ദിന/ഓൺലൈൻ ക്ലാസ്സുകൾക്കും സൗകര്യം ഉണ്ടായിരിക്കും. അഡ്‌മിഷനായി മലപ്പുറം തിരൂർ ബസ് സ്‌റ്റാന്റിന് സമീപം റിംഗ് റോഡിൽ കെ.കെ.എം. കോളേജ് ബിൽഡിംഗിൽ പ്രവർത്തിക്കുന്ന പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റി സ്പോട്ട് അഡ്‌മിഷൻ സെൻ്ററിൽ നേരിട്ടെത്തുകയോ 9526513344, 9497100 500, 9446513344 എന്നീ നമ്പറുകളിൽ ബന്ധപ്പെടുകയോ 9846613344 എന്ന നമ്പറിൽ പേര്, അഡ്മിഷൻ എടുക്കാൻ ഉദ്ദേശിക്കുന്ന കോഴ്‌സ്, യോഗ്യത എന്നിവ വാട്‌സ്ആപ്പ് ചെയ്യുകയോ വേണം. ഭിന്നശേഷിക്കാർക്ക് സൗജന്യവും,വിധവകൾ, ട്രാൻസ്ജെൻഡേഴ്സ്, പ്രതിരോധ വകുപ്പ് ജീവനക്കാർ എന്നിവർക്ക് 50% ഫീസിളവും എസ് സി/എസ് ടി വിദ്യാർത്ഥികൾക്ക് പ്രത്യേക സ്കോളർഷിപ്പും യൂണിവേഴ്‌സിറ്റി നൽകുന്നുണ്ട്. പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റി (DDE)യുടെ കോഴ്‌സുകൾ നടത്തുവാൻ താൽപര്യമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബന്ധപ്പെടാം.

Author
Citizen Journalist

Goutham prakash

No description...

You May Also Like