നക്ഷത്ര സമൂഹത്തിൽ ജീവന്റെ സാന്നിദ്ധ്യം ?

ജീവന്റെ  അടിസ്ഥാന  ഘടകങ്ങളിലൊന്നായ  അമിനോ ആസിഡ്  ഗ്ലൈ സൈനുകൾ   നക്ഷത്ര സമൂഹങ്ങൾക്കിടയിൽ   പിറവിയെടുക്കാമെന്ന്  ഗവേഷകർ!!!

ജീവന്റെ    അടിസ്ഥാന ഘടകങ്ങളിൽ ഒന്ന്  വിദൂര  നക്ഷത്ര  സമൂഹങ്ങൾക്കിടയിൽ    പിറവിയെടുക്കാമെന്ന്   ഗവേഷകർ.  ജീവന്റെ   അടിസ്ഥാന  ഘടകങ്ങളിലൊന്നായ  അമിനോ  ആസിഡ്   ഗ്ലൈ സൈനാണ്    വിദൂര  നക്ഷത്ര  സമൂഹങ്ങളിലും  നിർമിക്കപ്പെടാമെന്ന്  ഇവർ  തെളിയിച്ചത്.

കോസ്മിക് ,  അൾട്രാ വൈലറ്റ് ,  എക്സ്റേ, തെർമൽ  തുടങ്ങിയ   റേഡിയേഷനുകൾ    മഞ്ഞിലൂടെ  കടന്നു  പോകുമ്പോഴാണ്   അമിനോ  ആസിഡ്  ഗ്ലൈ സൈൻ   നിർമ്മിക്കപ്പെടുന്നതെന്നാണ്   ലബോറട്ടറി പരീക്ഷണങ്ങളിലൂടെ   കണ്ടെത്തിയത്.

ഉൽക്കയിലെ   അമിനോ  ആസിഡ്   ഗ്ലൈ സൈ ന്റെ    സാന്നിദ്ധ്യമാണ്    വിദൂര  നക്ഷത്ര  സമൂഹങ്ങളിലും  ഇവ  പിറവിയെടുക്കാമെന്ന   ചിന്തയിലേക്ക്   ഗവേഷകരെ  എത്തിച്ചത്.  ലണ്ടനിലെ   ക്യൂൻ മേരി സർവകലാ  ശാലയിലെ   അസ്ട്രോകെമിസ്റ്റ്   സെർജിയോ ലൊ പ്പോളയുടെ    നേതൃത്വത്തിലായിരുന്നു  ഗവേഷണം. നാച്ചു ർ  അസ്ട്രോണമിയിലാണ്  പഠന ഫലം പ്രസിദ്ധീകരിച്ചിരിക്കുന്നത്.ഉയർന്ന  ഊർജ മുള്ള   റേഡിയേഷൻ  അമിനോ  ആസിഡുകളെ   തകർക്കുമെന്ന  അറിവാണ്   അമിനോ  ആസിഡ്   ഗ്ലൈ സൈനുകൾ  നിർമിക്കാനുള്ള മറ്റു  മാർഗം  അന്വേഷിക്കാൻ  ഗവേഷകരെ പ്രേരിപ്പിച്ചത്.

നക്ഷത്രങ്ങൾക്കിടയിൽ ഗ്ലൈ സൈനിന്റെ  നിർമാണത്തിലേക്ക്  വഴി തെളിക്കുന്ന  മീഥെയ്ലാമിന്റെ സാന്നിദ്ധ്യം  ഗവേഷകർ മനസ്സിലാക്കി. ശേഷം  മീഥെയ്ലാമിൻ സമ്പുഷ്ടമായ  മഞ്ഞു കണങ്ങളെ  260 ഡിഗ്രി  സെൽഷ്യസ്  വരെ തണുപ്പിച്ചു.  അവിടെ  സംഭവിച്ച  രാസപ്രകൃയയിൽ  ഗ്ലൈ സൈൻ  നിർമിക്കപ്പെടുകയും  ചെയ്തു.

നക്ഷത്രങ്ങൾക്കിടയിലെ   തണുത്തുറഞ്ഞ  ഇരുണ്ട  മേഘങ്ങളിലെ  പൊടി പടലങ്ങളിൽ    നേർത്ത  മഞ്ഞിന്റെ    ആവരണങ്ങളുണ്ടാവാറുണ്ട്. ഇങ്ങനെയൊരു  സാഹചര്യം  കൃത്രിമമായി ലബോറട്ടറിയിൽ  ഉണ്ടാക്കിയായിരുന്നു  പഠനം.നക്ഷത്രങ്ങൾ  രൂപപ്പെടുന്നതിന് മുൻപ്  ത ന്നെ  അമിനോ ആസിഡ്  ഗ്ലൈ സൈനും   മീഥെയ്ലാമിനുമെല്ലാം  നിർമിക്കപ്പെട്ടിരുന്നു  എന്നാണ്   പരീക്ഷണങ്ങൾ  പറയുന്നത്.   ജീവന്റെ  അടിസ്ഥാന ഘടകമായ  അമിനോ  ആസിഡ്  ഗ്ലൈ സൈൻ   നിർമിക്കപ്പെട്ടെങ്കിലും   അതി ശൈത്യത്തിൽ    ഏതെങ്കിലും  തരത്തിലുള്ള ജീവൻ സൃഷ്ടിക്കപ്പെടാനുള്ള  സാധ്യതയില്ലെന്നും  ഗവേഷകർ  പറയുന്നു.

Author
Citizen Journalist

Thushara Brijesh

എൻമലയാളത്തിന്റെ സിറ്റിസൺ ജേര്ണലിസ്റ് ക്ലബ്-ലെ കണ്ണൂർ നിന്നുള്ള സംഭാവക.

You May Also Like