വിവാഹദിനത്തിൽ വധൂവരന്മാരുടെ ആംബുലൻസ് യാത്ര; പണി കൊടുത്ത് എംവിഡി

സുഹൃത്തുക്കൾ വണ്ടി ഒരുക്കിക്കൊടുത്തത് വരന്റെ ആഗ്രഹപ്രകാരം   


വിവാഹ ദിനം വ്യത്യസ്തമാക്കാനായി ആംബുലന്‍സില്‍ വധൂവരന്മാരെ യാത്രയാക്കിയ സംഭവത്തില്‍ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. വിവാഹശേഷം വധുവരന്മാരേയും കൊണ്ട് സൈറണ്‍ മുഴക്കി പായുന്ന ആംബുലന്‍സിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെയാണ് എംവിഡിയുടെ നടപടി.

മോട്ടോര്‍ വാഹന വകുപ്പ് ആംബുലന്‍സ് കസ്റ്റഡിയിലെടുത്ത്  പൊലീസിന് കൈമാറി. കായംകുളം കറ്റാനത്ത് സർവ്വീസ് നടത്തുന്ന എയ്ഞ്ചൽ എന്ന ആംബുലൻസാണ് നിയമം ലംഘനം നടത്തിയത്.  

വിവാഹം കഴിഞ്ഞ് വധുവുമായി വീട്ടിലേക്ക് ആംബുലൻസില്‍ എത്തണമെന്ന വരന്റെ ആഗ്രഹ പ്രകാരമാണ് സുഹൃത്തുക്കൾ വിവാഹ വണ്ടിയായി ആംബുലന്‍സ് എത്തിച്ചത്. കറ്റാനം ഓർത്തഡോക്സ് പള്ളിയിൽ വച്ചായിരുന്നു വിവാഹം.

വിവാഹവേദിയിൽ നിന്ന് വരന്റെ വീട്ടിലേക്ക് ആഘോഷപൂർവ്വമായി പാട്ടും സൈറണും മുഴക്കിയും വാഹനം അലങ്കരിച്ചുമാണ് പൊതു നിരത്തിലൂടെ വാഹനം ഉപയോഗിച്ചത്. ആംബുലൻസ് യാത്രയുടെ രംഗങ്ങള്‍ സുഹൃത്തുക്കള്‍ തന്നെ ചിത്രീകരിക്കുകയും ചെയ്തിരുന്നു. 

സമൂഹമാധ്യമങ്ങളില്‍ വൈറലായ ആംബുലൻസ് യാത്രയുടെ ദൃശ്യങ്ങൾ എംവിഡിയുടെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടർന്നാണ് നിയമ നടപടിയുമായി മുന്നോട്ട് പോയത്. ട്രാൻസ്പോർട്ട് കമ്മീഷ്ണർ ആലപ്പുഴ ആർ.ടി.ഒ ആർ സജിപ്രസാദിനോട് വാഹനം കസ്റ്റഡിയിലെടുത്ത് നടപടി എടുക്കാൻ നിർദ്ദേശം നൽകുകയായിരുന്നു. ഇങ്ങനെ വൈറൽ ആകുമെന്ന് വരൻ സ്വപ്നത്തിൽ പോലും വിചാരിച്ചു കാണില്ല.

ധീരജ് രാജേന്ദ്രൻ കൊലക്കേസിൽ വിവാദ പ്രസ്താവനയുമായി കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ

Author
Sub-Editor

NAYANA VINEETH

No description...

You May Also Like